New Update
/sathyam/media/media_files/2026/01/14/untitled-2026-01-14-11-33-33.jpg)
കുവൈറ്റ്: കുവൈറ്റിലെ പ്രമുഖ വ്യവസായി നജീബ് അബ്ദുല്ല അല്‍ മുല്ല (85) അന്തരിച്ചു. അല്‍ മുല്ല ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനാണ് മലയാളികള്‍ ഉള്‍പ്പെടെ ആയിര്കകണക്കിന് പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.
Advertisment
1969 മുതല്‍ അല്‍ മുല്ല ഗ്രൂപ്പ് ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പെടെ നിരവധി നേതൃത്വ, സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം സ്ഥാപനത്തെ ഉയര്‍ച്ചയിലേക്ക് നയിച്ചതില്‍ ഗണ്യമായ പങ്കാണ് വഹിച്ചത്. അല്‍ മുല്ല ഗ്രൂപ്പിലെ പ്രധാന കമ്പനിയായ ബദര്‍ അല്‍ മുല്ല & ബ്രദേഴ്സിന്റെ ഡയറക്ടര്‍ ബോര്‍ഡിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.
ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നീ മേഖലകള്‍ക്ക് പുറമെ എഞ്ചിനീയറിംഗ്, സാമ്പത്തിക സേവനങ്ങള്‍, ലീസിംഗ്, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ 40 ല്‍ അധികം മേഖലകളിലേക്കും ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വ്യാപിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us