കുവൈത്ത് പഴയപള്ളി ആദ്യ ഫലപ്പെരുന്നാൾ ആഘോഷിച്ചു

ഇടവക വികാരി റവ. ഫാ. എബ്രഹാം പി.ജെ. അധ്യക്ഷത വഹിച്ച യോഗത്തിൽ ഇന്ത്യൻ എംബസിയുടെ സെക്കൻഡ് സെക്രട്ടറി ഹരീദ് കേദൻ ഷെലാറ്റ് മുഖ്യ സന്ദേശം നൽകി. 

New Update
Untitled

കുവൈത്ത്: സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളി സാന്തോം ഫെസ്റ്റ് 2025 എന്ന പേരിൽ കൊയ്ത്തുത്സവം ആഘോഷിച്ചു.

Advertisment

2026 ജനുവരി 16 വെള്ളിയാഴ്ച ഡൽഹി പബ്ലിക് സ്കൂളിൽ നടന്ന പരിപാടി മലങ്കര ഓർത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനി ഉദ്ഘാടനം ചെയ്തു.


ഇടവക വികാരി റവ. ഫാ. എബ്രഹാം പി.ജെ. അധ്യക്ഷത വഹിച്ച യോഗത്തിൽ ഇന്ത്യൻ എംബസിയുടെ സെക്കൻഡ് സെക്രട്ടറി ഹരീദ് കേദൻ ഷെലാറ്റ് മുഖ്യ സന്ദേശം നൽകി. 

മെറിറ്റ് ഇന്റർനാഷണൽ സി.ഇ.ഒ. ഗോപകുമാർ, അൽ മുസൈനി എക്സ്ചേഞ്ച് ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ വിപിൻ മാത്യു, നാഷണൽ ഇവാഞ്ചലിക്കൽ സെക്രട്ടറി റോയി കെ. യോഹന്നാൻ, കുവൈത്ത് എക്യുമെനിക്കൽ ചർച്ച് ഫെലോഷിപ്പ് പ്രസിഡന്റ് ഫാ. ബിനു എബ്രഹാം, സെന്റ് ബേസിൽ ഇടവക വികാരി ഫാ. അജു കെ. വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു.

ഇടവക ട്രസ്റ്റി റെജി പി. ജോൺ സ്വാഗതവും, ജനറൽ കൺവീനറും സഭാ മാനേജിംഗ് കമ്മറ്റി അംഗവുമായ പോൾ വർഗീസ് നന്ദിയും രേഖപ്പെടുത്തി.


ഫാ. ഡോ. ബിജു പാറയ്ക്കൽ, ഫാ. മാത്യു തോമസ്, ഫാ. ജെഫിൻ വർഗീസ്, ഫാ. ജോമോൻ ചെറിയാൻ, ഫാ. അരുൺ ജോൺ, ഇടവക സെക്രട്ടറി ബാബു കോശി, സാന്തോം ഫെസ്റ്റ് കോ-കൺവീനർ പ്രിൻസ് തോമസ്,സുവനിയർ കൺവീനർ ജോൺ വി. തോമസ്, ഭദ്രാസന കൗൺസിൽ അംഗം ദീപക് അലക്സ് പണിക്കർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഈ വർഷത്തെ സുവനിയർ അഭിവന്ദ്യ തിരുമേനി പ്രകാശനം ചെയ്തു.


ഇതോടനുബന്ധിച്ച് ലിബിൻ സ്കറിയ, ശ്യാം ലാൽ, ശ്വേത അശോക്, ഫൈസൽ, ആരോമൽ എന്നിവർ അവതരിപ്പിച്ച സംഗീത സായാഹ്നം, ഡി.കെ ഡാൻസ് വേൾഡിന്റെ നൃത്താവതരണം, അദ്ധ്യാത്മിക സംഘടനകളുടെ വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി.

രുചികരമായ വിവിധ നാടൻ വിഭവങ്ങൾ, വിവിധയിനം ചെടികളുടെ വിൽപ്പന, ഗെയിംസ് കോർണർ എന്നിവ പരിപാടിയുടെ മുഖ്യ ആകർഷണങ്ങളായിരുന്നു

Advertisment