/sathyam/media/media_files/2026/01/21/untitled-2026-01-21-15-18-02.jpg)
കുവൈറ്റ്: കുവൈത്തിലെ സുലൈബിയ ജയില്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥന്‍ മുഹമ്മദ് അല്‍-ഹജ്രി അന്തരിച്ചു.
ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി ഉയര്‍ന്നു. ജയില്‍ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ കേണല്‍ സൗദ് അല്‍-ഖംസാന്‍, ഒരു ഈജിപ്ഷ്യന്‍ തൊഴിലാളി എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരണപ്പെട്ടിരുന്നു.
ജനുവരി 17-നാണ് സുലൈബിയ ജയില്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ തീപിടിത്തവും പിന്നാലെ സ്‌ഫോടനവും ഉണ്ടായത്. ഇടനാഴിയിലെ കാര്‍പെറ്റുകളും ഫര്‍ണിച്ചറുകളും മാറ്റുന്നതുള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെയുണ്ടായ വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായത്.
ഉദ്യോഗസ്ഥരും തൊഴിലാളികളുമടക്കം ആറുപേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. വാറണ്ട് ഓഫീസര്‍ മുഹമ്മദ് അല്‍-ഷറഫും രണ്ട് ഈജിപ്ഷ്യന്‍ തൊഴിലാളികളും ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികളില്‍ സുരക്ഷാ വീഴ്ചയുണ്ടായോ എന്നും അധികൃതര്‍ പരിശോധിച്ചുവരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us