New Update
/sathyam/media/media_files/2025/07/15/arrest-2025-07-15-21-30-49.jpg)
കുവൈത്ത്: കുവൈത്തിലെ ജിലീബ് ശുയൂഖ് മേഖലയിൽ ബുധനാഴ്ച വൈകുന്നേരം മുതൽ ആരംഭിച്ച വ്യാപകമായ സുരക്ഷാ പരിശോധനയിൽ നിരവധി പേർ പിടിയിലായി. ഫർവാനിയ ഗവർണറേറ്റ് സുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.
Advertisment
താമസ നിയമ ലംഘകരും വിവിധ കേസുകളിൽ പ്രതികളായ പിടികിട്ടാപ്പുള്ളികളുമാണ് പ്രധാനമായും പിടിയിലായത്. പരിശോധനയുടെ ഭാഗമായി ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഒരു പച്ചക്കറി സംഭരണശാലയും, ഒരു ബാർബർ ഷോപ്പും അധികൃതർ അടപ്പിച്ചു.
കൂടാതെ, കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ രണ്ട് വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.
പിടിയിലായവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കും. വരും ദിവസങ്ങളിലും രാജ്യത്തുടനീളം സുരക്ഷാ പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us