/sathyam/media/media_files/2025/07/05/kuwait1-untitledisreltrm-2025-07-05-15-03-13.jpg)
കുവൈത്ത്: കുവൈത്തിലെ എക്സ്ചേഞ്ച് കമ്പനികൾ വഴി ഉപഭോക്താക്കൾ നടത്തുന്ന പ്രതിദിന കാഷ് ഇടപാടുകളുടെ പരിധി കുവൈത്ത് സെൻട്രൽ ബാങ്ക് വെട്ടിക്കുറച്ചു.
പുതിയ ഉത്തരവ് പ്രകാരം ഒരാൾക്ക് ഒരു ദിവസം പരമാവധി 1,000 കുവൈത്ത് ദിനാർ മാത്രമേ നേരിട്ട് കാഷായി കൈമാറാൻ സാധിക്കൂ.
നേരത്തെ ഇത് 3,000 ദിനാർ വരെയായിരുന്നു. വിദേശത്തേക്കുള്ള പണമയക്കൽ, കറൻസി വാങ്ങൽ, വിൽപന തുടങ്ങിയ എല്ലാ ഇടപാടുകൾക്കും ഈ പരിധി ബാധകമായിരിക്കും.
രാജ്യത്തെ സാമ്പത്തിക ഇടപാടുകളിലെ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെയും പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം എന്നിവ തടയുന്നതിന്റെയും ഭാഗമായാണ് സെൻട്രൽ ബാങ്കിന്റെ ഈ നടപടി.
സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി 1,000 ദിനാറിന് മുകളിൽ വരുന്ന തുകകൾ ഒരു കാരണവശാലും നേരിട്ട് കാഷായി സ്വീകരിക്കരുതെന്ന് എക്സ്ചേഞ്ച് കമ്പനികൾക്ക് ബാങ്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, ബാങ്ക് അക്കൗണ്ടുകൾ വഴിയോ കെ-നെറ്റ് പോലുള്ള സെൻട്രൽ ബാങ്ക് അംഗീകരിച്ച മറ്റ് ബാങ്കിംഗ് പേയ്‌മെന്റ് മാർഗങ്ങൾ വഴിയോ നടത്തുന്ന ഇടപാടുകൾക്ക് ഈ നിയന്ത്രണം ബാധകമല്ല. ഇത്തരം ഡിജിറ്റൽ സംവിധാനങ്ങൾ വഴി 1,000 ദിനാറിന് മുകളിലുള്ള തുകകൾ കൈമാറുന്നതിന് തടസ്സമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us