കുവൈറ്റിൽ സ്പോൺസർ മരണപ്പെട്ടാലോ നാടുകടത്തപ്പെട്ടാലോ ആശങ്ക വേണ്ട; താമസരേഖ മാറ്റാൻ പുതിയ ഇളവുകളുമായി ആഭ്യന്തര മന്ത്രാലയം

സ്പോൺസറുടെ അഭാവത്തിൽ പ്രവാസികൾക്ക് തങ്ങളുടെ റെസിഡൻസി സ്റ്റാറ്റസ് നിയമപരമായി നിലനിർത്താൻ സാധിക്കുമെന്നതാണ് പുതിയ വിശദീകരണത്തിലെ പ്രധാന ആശ്വാസം.

New Update
kuwait interior ministry

കുവൈറ്റ്: കുവൈറ്റിലെ സ്പോൺസർ മരണപ്പെടുകയോ സ്പോൺസറെ നാടുകടത്തുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ പ്രവാസികളുടെ താമസാനുമതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ ആഭ്യന്തര മന്ത്രാലയം വ്യക്തത വരുത്തിയിരിക്കുന്നു.

Advertisment

സ്പോൺസറുടെ അഭാവത്തിൽ പ്രവാസികൾക്ക് തങ്ങളുടെ റെസിഡൻസി സ്റ്റാറ്റസ് നിയമപരമായി നിലനിർത്താൻ സാധിക്കുമെന്നതാണ് പുതിയ വിശദീകരണത്തിലെ പ്രധാന ആശ്വാസം.


സ്പോൺസർ മരണപ്പെട്ടാൽ പ്രവാസിയുടെ ഇഖാമ ഉടനടി റദ്ദാക്കപ്പെടില്ല. പകരം, നിശ്ചിത സമയപരിധിക്കുള്ളിൽ സ്പോൺസർഷിപ്പ് മാറ്റുന്നതിന് മന്ത്രാലയം അനുമതി നൽകുന്നുണ്ട്.

സ്പോൺസറുടെ മരണശേഷം അദ്ദേഹത്തിന്റെ നിയമപരമായ പ്രതിനിധികളുടെയോ അല്ലെങ്കിൽ അനന്തരാവകാശികളുടെയോ സമ്മതത്തോടെ താമസരേഖ മറ്റൊരു തൊഴിലുടമയുടെ പേരിലേക്ക് മാറ്റാനാണ് അവസരമുള്ളത്.

സ്പോൺസറുടെ മരണം സംഭവിച്ച് ആറുമാസത്തിനുള്ളിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ പൂർത്തിയാക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.


സമാനമായ രീതിയിൽ തന്നെ, ഒരു. വിദേശി സ്പോൺസറെ നിയമപരമായ കാരണങ്ങളാൽ കുവൈറ്റിൽ നിന്ന് നാടുകടത്തിയാലും അദ്ദേഹത്തിന് കീഴിൽ ജോലി ചെയ്യുന്ന വിദേശിക്ക് തന്റെ താമസരേഖ സുരക്ഷിതമായി നിലനിർത്താൻ കഴിയും.


ഇത്തരം സാഹചര്യങ്ങളിൽ ഇഖാമ ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള നടപടികൾ ലളിതമാക്കുമെന്നും നിയമലംഘകരാകുന്നത് ഒഴിവാക്കാൻ പ്രവാസികൾ ഉടൻ തന്നെ താമസകാര്യ വിഭാഗത്തെ സമീപിച്ച് പുതിയ സ്പോൺസറുടെ കീഴിലേക്ക് മാറണമെന്നും മന്ത്രാലയം ഓർമ്മിപ്പിക്കുന്നു.

കൃത്യസമയത്ത് ഈ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ മാത്രമേ താമസരേഖ അസാുവാകുകയുള്ളൂവെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

Advertisment