കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തിൽ നിര്യാതനായി

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു

New Update
Untitled

കുവൈത്ത്: കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി ഡി.വി.ആലിക്കോയ (59) കുവൈത്തിൽ നിര്യാതനായി. ഹൃദയാഘാതം മൂലം ജാബിർ ഹോസ്‌പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.

Advertisment

 പരേതരായ സി.പി കുഞ്ഞായിയുടെയും പള്ളിയാളി സൈനബയുടെയും മകനാണ് .

ഭാര്യ: റോസ്‌ന മണ്ണാലത്ത്, മാളിക്കടവ്. മക്കൾ: അബ്ദുൽ ബാസിത്ത്, മുഹമ്മദ് ബാസിൽ,മുഹമ്മദ് ബസീം. സഹോദരങ്ങൾ: പരേതരായ ബീരാൻ കോയ,മമ്മു, ഇസ്‌മായിൽ, മറിയംബി,മൊയ്തീൻ കോയ, മുസ്തഫ, അബൂബക്കർ, ഇബ്രാഹിം,സെൽമാബി, സുഹറാബി,ഗഫൂർ,മുജീബ്,നൂർജഹാൻ,കദീജ.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു

Advertisment