മാലിന്യക്കൂമ്പാരത്തിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

സംഭവസ്ഥലത്തുനിന്നും ഫോറൻസിക് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റി.

New Update
kuwait police

കുവൈറ്റ്: സാൽമിയയിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിൽ നിന്നും ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ കുവൈറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.

Advertisment

ശുചീകരണ തൊഴിലാളിയാണ് മാലിന്യങ്ങൾക്കിടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഇവർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.


സംഭവസ്ഥലത്തുനിന്നും ഫോറൻസിക് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റി.

ആരാണ് മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് എന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Advertisment