കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കുവൈറ്റിലെ തൊഴിൽ നിയമങ്ങൾ, താമസ നിയന്ത്രണങ്ങൾ, പ്രസക്തമായ മറ്റ് നിയമപരമായ കാര്യങ്ങൾ എന്നിവയെക്കുറിച്ച് നോർക്ക ലീഗൽ കൺസൾട്ടന്റ് അഡ്വ. രാജേഷ് സാഗർ ക്ലാസ് എടുത്തു.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Untitled

കുവൈത്ത്: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ, നോർക്ക റൂട്ട്സുമായി സഹകരിച്ച് നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

Advertisment

2026 ഫെബ്രുവരി 5-ന് വ്യാഴാഴ്ച വൈകുന്നേരം 7.00 മുതൽ മംഗഫ് കല സെന്ററിൽ നടന്ന പരിപാടി കല കുവൈറ്റ് പ്രസിഡന്റ് അൻസാരി കടയ്ക്കലിന്റെ അധ്യക്ഷതയിൽ ലോക കേരളാ സഭാംഗം ടി.വി. ഹിക്മത്ത് ഉദ്ഘാടനം ചെയ്തു.

Untitled

കുവൈറ്റിലെ തൊഴിൽ നിയമങ്ങൾ, താമസ നിയന്ത്രണങ്ങൾ, പ്രസക്തമായ മറ്റ് നിയമപരമായ കാര്യങ്ങൾ എന്നിവയെക്കുറിച്ച് നോർക്ക ലീഗൽ കൺസൾട്ടന്റ് അഡ്വ. രാജേഷ് സാഗർ ക്ലാസ് എടുത്തു.

പരിപാടിയിൽ ഉയർന്നുവന്ന സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ഫഹാഹീൽ മേഖല പ്രസിഡന്റ് വിജയകുമാർ മോഡറേറ്ററായിരുന്നു.

കല കുവൈറ്റ് ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ജോ. സെക്രട്ടറി പ്രവീൺ പി.വി. അനുശോചനക്കുറിപ്പ് അവതരിപ്പിച്ചു.

Untitled

സാമൂഹിക വിഭാഗം സെക്രട്ടറി ദേവദാസ് സെൽവരാജ് വേദിയിൽ സന്നിഹിതനായിരുന്നു, വൈസ് പ്രസിഡന്റ് സുമിത വിശ്വനാഥ് നന്ദി പറഞ്ഞു. 
കുവൈറ്റ് പ്രവാസി സമൂഹത്തിൽ നിന്നും നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

Advertisment