/sathyam/media/media_files/2026/02/13/untitled-2026-02-13-10-37-32.jpg)
കുവൈറ്റ്: രാജ്യത്തെ കള്ളക്കടത്ത് പ്രവർത്തനങ്ങൾ തടയുന്നതിനായി ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് നടത്തിവരുന്ന ശക്തമായ നീക്കങ്ങളുടെ ഭാഗമായി, ഫ്രാൻസിൽ നിന്ന് കടത്താൻ ശ്രമിച്ച വൻ മദ്യശേഖരം പിടികൂടി.
ഒരു പ്രാദേശിക കമ്പനിയുടെ പേരിൽ ഫ്രഞ്ച് റിപ്പബ്ലിക്കിൽ നിന്ന് എത്തിയ കണ്ടെയ്‌നറിനെക്കുറിച്ച് കസ്റ്റംസ് സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് ലഭിച്ച മുൻകൂർ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
ഇരുമ്പ് പാളികൾ അടങ്ങിയ കണ്ടെയ്‌നർ എന്നാണ് കസ്റ്റംസ് ഡിക്ലറേഷനിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ വിശദമായ പരിശോധനയിൽ, ഇരുമ്പ് പാളികൾക്കിടയിൽ രഹസ്യമായി ഒളിപ്പിച്ച നിലയിൽ ഏകദേശം 3144 മദ്യക്കുപ്പികൾ കണ്ടെത്തുകയായിരുന്നു. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് രാജ്യത്തേക്ക് മദ്യം എത്തിക്കാനായിരുന്നു പദ്ധതി.
കസ്റ്റംസ് സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ സാലിഹ് മുഹമ്മദ് അൽ-ഉമറിന്റെ സാന്നിധ്യത്തിലാണ് പരിശോധനകൾ നടന്നത്. പിടിച്ചെടുത്ത സാധനങ്ങൾ തുടർനടപടികൾക്കായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോളിന് കൈമാറി.
സംഭവത്തിൽ പ്രതികളായവരെ പിടികൂടി നിയമനടപടികൾക്ക് വിധേയരാക്കുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് എല്ലാ അതിർത്തി പോസ്റ്റുകളിലും കർശനമായ നിരീക്ഷണം തുടരുമെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us