ജികെപിഎ കുവൈത്ത്‌ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു ; പങ്കെടുത്ത 300-ൽ പരം പ്രവാസികൾക്ക്‌ സേവനം ലഭ്യമായ്‌

ജികെപിഎ കേരള സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളും വിവിധ രാജ്യങ്ങളിലെ കമ്മറ്റിപ്രതിനിധികളും  ഓൺലൈൻ സന്ദേശങ്ങളിലൂടെ അഭിനന്ദനം അറിയിച്ചു. 

New Update
Untitled

കുവൈത്ത്‌: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജികെപിഎ) കുവൈത്ത്‌ ചാപ്റ്റർ, മെട്രോ മെഡികൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ സാൽമിയ ബ്ലോക്ക്‌-3 ലെ ക്ലിനിക്കിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.

Advertisment

300-ൽ പരം മലയാളികളെയും അന്യസംസ്ഥാനക്കാരെയും ഉൾപ്പെടുത്തി ആരോഗ്യപരിശോധനയും ചികിത്സാ നിർദേശങ്ങളും നൽകി. അടിസ്ഥാന‌ ടെസ്റ്റുകൾക്കൊപ്പം സൗജന്യ നേത്ര പരിശോധനയും വിവിധ വിഭാഗം ഡോക്ടർമാരുടെ സേവനവും മെട്രോ ടീം ഒരുക്കിയിരുന്നു. 

Untitled

ജനറൽ സെക്രട്ടറി ബിനു യോഹന്നാൻ സ്വാഗതം ആശംസിച്ച്‌ ആരംഭിച്ച പൊതുപരിപാടിയിൽ പ്രസിഡന്റ്‌ ജസ്റ്റിൻ പി ജോസ് അധ്യക്ഷത വഹിച്ചു. ഗർഷോം അവാർഡ് ജേതാവും സംഗീത സംവിധായകനുമായ മനോജ് മാവേലിക്കര ‌ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

സംഘടനാ സ്ഥാപകാംഗം  മുബാറക്ക് കാമ്പ്രത്ത് സംഘടനാതല സന്ദേശം നൽകി. മെട്രോ മെഡിക്കൽ കെയർ ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് മാനേജർ ബഷീർ ബത്ത, വനിതാവിംഗ് ഭാരവാഹി വനജ രാജൻ, മെട്രോ ക്ലിനിക് ബ്രാഞ്ച് മാനേജർ ലിറ്റി, ഓപ്പറേഷൻസ് മാനേജർ ജിഷ എന്നിവർ ആശംസകൾ നേർന്നു.

ക്യാമ്പിനോടനുബന്ധിച്ച് നോർക്ക-പ്രവാസി ക്ഷേമനിധി അംഗത്വവും ജികെപിഎ അംഗത്വ രജിസ്ട്രേഷനും നടന്നു. മുജീബ്‌ കെ.ടി., അമാനുള്ള, സബിത, ബിന്ദു നായർ, അബ്ദുള്ള കടവത്ത്‌, റഫീഖ്‌ ഒളവറ, ശരീഫ ഹവല്ലി, സലീം കൊടുവള്ളി, അർഷിത, ലളിത, സലീം കൊച്ചി, ശ്രീലത, ജിബി താമരശേരി, ഷാജഹാൻ മലപ്പുറം, പ്രദീപ്‌ സാൽമിയ, സജീന കൊല്ലം, മെനീഷ്‌ വാസ്‌, റഹീം അരിക്കണ്ടി, രതിഷ്‌ രാജൻ, ടിബാനിയ എന്നിവർ അടക്കം വിവിധ മേഖലകളിൽ നിന്നുള്ള വോളണ്ടിയർമാർ പരിപാടി ഏകോപിപ്പിച്ചു.

Untitled

മനോജ് മാവേലിക്കര, ഹുസൈൻ എ.കെ., മെട്രോ മെഡിക്കൽ കെയർ മാനേജ്മെന്റ്, താജ്‌ അ ഫിന്ദാസ്‌ റെസ്റ്റൗറന്റ്‌, തുടങ്ങിയവർക്ക്‌  ഉപകാരങ്ങൾ സമ്മാനിച്ചു. സംഘടനാ തല പ്രവർത്തനങ്ങളിൽ ശ്രദ്ധേയ പങ്ക്‌ വഹിച്ച പ്രീത കണ്ണൂർ, റസിയ മുഹമ്മദ്‌, വനജ രാജൻ, അബ്ദുൽ ജലീൽ കോട്ടയം, അബ്ദുള്ള കടവത്ത്‌, മിനി സെലിൻ, ഗിരീഷ്‌ ഗോവിന്ദൻ, സജിനി ബിജു, ഗിരിജ ഓമനക്കുട്ടൻ, ജിനേഷ്‌ അരീക്കര എന്നിവർക്ക്‌ വോളണ്ടിയർ പ്രശംസാഫലകങ്ങൾ നൽകി.

ജികെപിഎ കേരള സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളും വിവിധ രാജ്യങ്ങളിലെ കമ്മറ്റിപ്രതിനിധികളും  ഓൺലൈൻ സന്ദേശങ്ങളിലൂടെ അഭിനന്ദനം അറിയിച്ചു. 

പ്രവാസലോകത്തും നാട്ടിലും നിസ്വാർത്ഥവും അർത്ഥവത്തായതുമായ അവശ്യസേവനങ്ങളുമായ്‌ സംഘടന എന്നും രംഗത്ത്‌ ഉണ്ടാകും എന്ന് ‌ഭാരവാഹികൾ അറിയിച്ചു!

Advertisment