രാമപുരം അസ്സോസിയേഷൻ 16-ാം വാർഷികം ആഘോഷിച്ചു

സംഘടനയുടെ വളർച്ചയിൽ അംഗങ്ങളുടെ ഏകോപിത പ്രവർത്തനവും, പരസ്പര സ്നേഹവുമാണ് പ്രധാന ശക്തിയെന്ന് അവർ ചൂണ്ടിക്കാട്ടി.

New Update
Untitled

കുവൈത്ത്: രാമപുരം അസോസിയേഷൻ കുവൈറ്റിന്റെ 16-ാം വാർഷികം ആഘോഷിച്ചു.
പ്രസിഡന്റ് ജോബിൻ ഏറത്തിന്റെ അധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി അജോ തോമസ്  സ്വാഗതവും സുജിത്ത് ആൻഡ്രൂസ് നന്ദിയും രേഖപെടുത്തി. 

Advertisment

സ്ഥാപക നേതാക്കളായ ചെസ്സിൽ ചെറിയാൻ, അനൂപ് ആൻഡ്രൂസ്, മാത്തുക്കുട്ടി ഏറത്ത്, ബിജു പുളിക്കൽ, ജൈബി പൂപ്പള്ളിൽ, മഞ്ജു ചെസ്സിൽ , ജിജോ കുഴുമ്പിൽ, തോമസ് മാമ്പ്ര എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

സംഘടനയുടെ വളർച്ചയിൽ അംഗങ്ങളുടെ ഏകോപിത പ്രവർത്തനവും, പരസ്പര സ്നേഹവുമാണ് പ്രധാന ശക്തിയെന്ന് അവർ ചൂണ്ടിക്കാട്ടി.

പ്രസ്തുത യോഗത്തിൽ “RAK OPEN-2026” ബാഡ്മിന്റൺ ടൂർണമെന്റ് (Season-2) ഏപ്രിൽ 24-ന് സംഘടിപ്പിക്കാൻ തീരുമാനിച്ചു.

Advertisment