New Update
/sathyam/media/media_files/cT1eFQpvRxcfOdF9PS2h.jpg)
കുവൈറ്റ്: വ്യക്തികൾക്ക് ഔദ്യോഗിക രേഖകൾ സമർപ്പിക്കുന്നത് കൂടുതൽ ലളിതമാക്കുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുതിയ 'ജനറൽ രജിസ്റ്റർ ബുക്ക്' സേവനം ആരംഭിച്ചു.
Advertisment
ഗവൺമെന്റ് സേവനങ്ങളുടെ ഏകീകൃത പ്ലാറ്റ്‌ഫോമായ 'സഹൽ' ആപ്ലിക്കേഷൻ വഴിയാണ് ഈ പുതിയ സംവിധാനം ലഭ്യമാക്കുന്നത്.
വ്യക്തികൾക്ക് അവരുടെ ഔദ്യോഗിക രേഖകളും അപേക്ഷകളും അതോറിറ്റിയുടെ മുൻപാകെ വളരെ വേഗത്തിലും സുതാര്യമായും സമർപ്പിക്കാൻ ഇതിലൂടെ സാധിക്കും.
ഡിജിറ്റൽ വൽക്കരണത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് സേവനങ്ങൾ കൂടുതൽ അനായാസമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്. 'സഹൽ' ആപ്പ് വഴി വളരെ ലളിതമായ ഘട്ടങ്ങളിലൂടെ ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us