തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) ന് പുതിയ നേതൃത്വം. രജീഷ് ചിന്നൻ (പ്രസിഡന്റ്), സുജീഷ് പി.എസ് (ജനറൽ സെക്രട്ടറി)

2025 വർഷത്തെ ട്രാസ്ക് പ്രസിഡന്റ് സ്റ്റീഫൻ ദേവസിയുടെ അധ്യക്ഷതയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ വച്ച് 2026 ലേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

New Update

കുവൈറ്റ്: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) 2026 പ്രവർത്തന വർഷത്തിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

Advertisment

പ്രസിഡന്റ് രജീഷ് ചിന്നൻ, ജനറൽ സെക്രട്ടറി സുജീഷ്. പി. എസ്, ട്രഷറർ മനോജ്‌ നായർ കുരുംബയിൽ, വൈസ് പ്രസിഡന്റ് ജോയ് ചിറ്റിലപ്പിള്ളി,  ജോയിന്റ് സെക്രട്ടറിമാരായി രമേഷ് കെ നായർ, സുധീർ കല്ലായിൽ, മുകേഷ് ഗോപാലൻ, ജോയിന്റ് ട്രഷറർ ജിൽ ചിന്നൻ, വനിതാവേദി ജനറൽ കൺവീനർ മീര വിനോദ് മേനോൻ, സെക്രട്ടറി വിജിത രതീഷ്, ജോയിന്റ് സെക്രട്ടറി ക്രിസ്റ്റൽ മഞ്ഞളി എന്നിവരാണ് പുതിയ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഫെബ്രുവരി 13 ന് അബ്ബാസിയ ആസ്പയർ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 2025 വർഷത്തെ ട്രാസ്ക് പ്രസിഡന്റ് സ്റ്റീഫൻ ദേവസിയുടെ അധ്യക്ഷതയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ വച്ച് 2026 ലേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

Advertisment