കേരള ആർട്ട്‌ ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ടുനിന്ന ലീഡർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു

ക്യാമ്പിന്റെ പ്രവർത്തനങ്ങളേയും പരിപാടികളേയും കുറിച്ച് ക്യാമ്പ് കോർഡിനേറ്റർ കല കുവൈറ്റ്‌ കേന്ദ്ര കമ്മിറ്റി അംഗം പ്രസീദ് കരുണാകരൻ വിശദീകരിച്ചു.

New Update
Untitled

കുവൈറ്റ്: കേരള ആർട്ട്‌ ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ടുനിന്ന ലീഡർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു.

Advertisment

കല കുവൈറ്റ്‌ പ്രസിഡന്റ്‌ അൻസാരി കടയ്ക്കലിന്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പ് ലോക കേരള സഭാംഗം ജെ സജി ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ പ്രവർത്തനങ്ങളേയും പരിപാടികളേയും കുറിച്ച് ക്യാമ്പ് കോർഡിനേറ്റർ കല കുവൈറ്റ്‌ കേന്ദ്ര കമ്മിറ്റി അംഗം പ്രസീദ് കരുണാകരൻ വിശദീകരിച്ചു.

തുടർന്ന് നടന്ന നേതൃത്വ പരിശീലന ക്ലാസ്സുകളിൽ ലോക കേരള സഭാംഗങ്ങളായ ടി വി ഹിക്മത്ത് "സംഘടന - സംഘാടനം" എന്ന വിഷയത്തിലും, ജെ സജി "ലോക കേരള സഭയും പ്രവാസി ക്ഷേമവും" എന്ന വിഷയത്തിലും, സി കെ നൗഷാദ് "ഇടതുപക്ഷ സാംസ്‌കാരിക പ്രവർത്തനവും - കടമകളും" എന്ന വിഷയത്തിലും, കല കുവൈറ്റ് ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് "പ്രവാസ ലോകത്തെ പ്രചാരണ മാർഗ്ഗങ്ങൾ" എന്ന വിഷയത്തിലും ക്ലാസുകൾക്ക് നേതൃത്വം നൽകി.

കല കുവൈറ്റ് വൈസ് പ്രസിഡന്റ്‌ സുമിത വിശ്വനാഥ്, ജോയിൻ സെക്രട്ടറി പ്രവീൺ പി വി, കേന്ദ്ര കമ്മിറ്റി അംഗം ഷംല ബിജു മേഖല എക്സിക്കുട്ടീവ് അംഗങ്ങളായ രാജലക്ഷ്മി, ശ്രീരാജ് എന്നിവർ വിവിധ സെഷനുകളിൽ അധ്യക്ഷരായി പ്രവർത്തിച്ചു.

പരിപാടിയോട് അനുബന്ധിച്ച് ഗാന സന്ധ്യയും, ഗ്രൂപ്പ് ചർച്ചയും, ക്വിസ് മത്സരങ്ങളും നടന്നു, വഫ്ര ഫാം ഹൗസിൽ നടന്ന ക്യാമ്പിന് കല കുവൈറ്റ് ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് ‌ സ്വാഗതവും ട്രഷറർ പി ബി സുരേഷ് നന്ദിയും രേഖപ്പെടുത്തി.

Advertisment