/sathyam/media/media_files/2026/02/18/untitled-2026-02-18-13-49-19.jpg)
കുവൈത്ത്: ജഹ്‌റ സ്കൂൾ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിലെ നഴ്‌സുമാരുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബസംഗമം ‘ബിഗിനിങ് ഓഫ് ബോണ്ട്‌സ്’ വൈവിധ്യമാർന്ന കലാപരിപാടികളാലും പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി. ഫെബ്രുവരി 13 വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് ആഘോഷപരിപാടികൾ അരങ്ങേറിയത്.
/filters:format(webp)/sathyam/media/media_files/2026/02/18/untitled-2026-02-18-13-50-59.jpg)
സ്കൂൾ ഹെൽത്ത് നഴ്‌സുമാരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ ഇരുനൂറോളം പേർ ഒത്തുചേർന്ന സംഗമം സ്നേഹത്തിൻ്റെയും ഒത്തൊരുമയുടെയും വേദിയായി മാറി. ജഹ്‌റ സ്കൂൾ ഹെൽത്ത് റീജിയൻ ക്ലിനിക്കൽ ഇൻസ്ട്രക്ടർമാരായ അസ്ലം അബ്ദുൽ റഹ്മാൻ, നീതു മാത്യു, ദിവ്യ ഉമയമ്മ, മേരി സോണിയ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ചടങ്ങിൽ ഷോണ സെൻ സ്വാഗതവും ചാന്ദിനി രാജു നന്ദിയും രേഖപ്പെടുത്തി.
ഔദ്യോഗിക ജീവിതത്തിലെ തിരക്കുകളിൽ നിന്ന് മാറി സഹപ്രവർത്തകരോടും കുടുംബത്തോടും ഒപ്പം ചെലവഴിച്ച നിമിഷങ്ങൾ എല്ലാവർക്കും വേറിട്ടൊരനുഭവമായി. നഴ്‌സുമാരും അവരുടെ കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിന് മിഴിവേകി.
/filters:format(webp)/sathyam/media/media_files/2026/02/18/untitled-2026-02-18-13-51-21.jpg)
സൗഹൃദങ്ങൾ പുതുക്കാനും കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാനും ഇത്തരം കൂട്ടായ്മകൾ അനിവാര്യമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സന്തോഷവും ആവേശവും നിറഞ്ഞ ഈ ഒത്തുചേരൽ ഏവർക്കും പ്രിയപ്പെട്ടൊരു ഓർമ്മയായി മാറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us