/sathyam/media/media_files/2025/07/15/arrest-2025-07-15-21-30-49.jpg)
കുവൈറ്റ്: ജാബർ അൽ അഹമ്മദ് മേഖലയിലെ സ്വകാര്യ താമസയിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അനധികൃത ഗ്രോസറി ഷോപ്പുകൾക്കെതിരെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ശക്തമായ നടപടി സ്വീകരിച്ചു. ക്യാപിറ്റൽ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ വിവിധ നിയമ ലംഘനങ്ങളിലായി 14 പ്രവാസികളെ അറസ്റ്റ് ചെയ്തു.
താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച 14 തൊഴിലാളികളെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. ലൈസൻസില്ലാതെ വ്യാപാരം നടത്തുക, കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിൽപനയ്ക്കായി സൂക്ഷിക്കുക എന്നിവ കണ്ടെത്തി.
ഹോം ഡെലിവറിക്കായി ഉപയോഗിച്ചിരുന്ന ലൈസൻസില്ലാത്ത മോട്ടോർ സൈക്കിളുകളും കാലാവധി കഴിഞ്ഞ സാധനങ്ങളും അധികൃതർ കണ്ടുകെട്ടി.
പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനുമായി (PAFN) ഏകോപിപ്പിച്ചായിരുന്നു പരിശോധന നടന്നത്. ശുചിത്വം, ലൈസൻസ്, ഭക്ഷ്യ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട 33 ലംഘനങ്ങളാണ് അധികൃതർ റിപ്പോർട്ട് ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us