ദേശീയ ദിന ആഘോഷങ്ങൾ അതിരു കടന്നാൽ നടപടി. മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

ആഘോഷങ്ങളുടെ ഭാഗമായോ അല്ലാതെയോ വാഹനങ്ങളില്‍ നിന്ന് വെള്ളം ചീറ്റുന്നതും ഗതാഗത തടസ്സം സൃഷ്ടിക്കുന്നതും നിയമവിരുദ്ധമാണ്.

New Update
kuwait interior ministry

കുവൈറ്റ്:  ട്രാഫിക് നിയമലംഘനങ്ങള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പൊതുനിരത്തുകളില്‍ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

Advertisment

ആഘോഷങ്ങളുടെ ഭാഗമായോ അല്ലാതെയോ വാഹനങ്ങളില്‍ നിന്ന് വെള്ളം ചീറ്റുന്നതും ഗതാഗത തടസ്സം സൃഷ്ടിക്കുന്നതും നിയമവിരുദ്ധമാണ്. കൂടാതെ, വാഹനങ്ങളില്‍ അമിത വലിപ്പത്തിലുള്ള പതാകകള്‍ സ്ഥാപിക്കുന്നതും ട്രാഫിക് നിയമങ്ങളുടെ ലംഘനമായി കണക്കാക്കും. 

ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ നിയമപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി

Advertisment