ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/2026/02/26/untitled-2026-02-26-11-53-33.jpg)
കുവൈത്ത്: തിരുവല്ല വളഞ്ഞവട്ടം സ്വദേശി വാണിയപുരയിൽ ബിബിൻ വി. മത്തായി (44) കുവൈത്തിൽ നിര്യാതനായി. ബാഡ്മിന്റൺ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ തന്നെ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Advertisment
അൽ മുല്ല ബെഹബഹാനി മോട്ടോർ കമ്പനിയിലെ ജീവനക്കാരനായിരുന്നു ബിബിൻ. കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകാംഗമായ അദ്ദേഹത്തിന്റെ ഭാര്യ ബീനയാണ്. ഡിമോസ്, ഡേവിസ്, ഡെൻവിസ് എന്നിവരാണ് മക്കൾ.
ഭൗതിക ശരീരം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നിലവിൽ നടന്നുവരികയാണ്. സംസ്കാരം പിന്നീട് വളഞ്ഞവട്ടം സെന്റ് മേരിസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us