/sathyam/media/media_files/2026/02/26/untitled-2026-02-26-15-05-44.jpg)
കുവൈറ്റ്: അൽ മദ്രസത്തുൽ ഇസ്ലാമിയ സാൽമിയയുടെ ആഭിമുഖ്യത്തിൽ 2026-ലെ ഗ്രാൻഡ് ഇഫ്താർ സംഗമം ഹവല്ലി മദ്രസത്തുതൗഹീദ് അങ്കണത്തിൽ വെച്ച് പ്രൗഢമായി നടന്നു.
ഫെബ്രുവരി 25 ബുധനാഴ്ച നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളും രക്ഷിതാക്കളും വിദ്യാർത്ഥികളും ഉൾപ്പെടെ വലിയൊരു ജനപങ്കാളിത്തം സാക്ഷ്യം വഹിച്ചു. അബ്ഷർ അനസിൻ്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച ഇഫ്താർ സമ്മേളനം കെ.ഐ.ജി കേന്ദ്ര ജനറൽ സെക്രട്ടറി സാബിക് യൂസുഫ് ഉദ്ഘാടനം ചെയ്തു.
മദ്രസ പി.ടി.എ കമ്മിറ്റി പ്രസിഡൻ്റ് ഷംനാദ് ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് സ്വാഗതം ആശംസിച്ചു.
ഹൃസ്വ സന്ദർശനാർത്ഥം കുവൈത്തിലെത്തിയ വാടാനപ്പള്ളി ഇസ്ലാമിയ കോളേജ് ലക്‌ചറർ ശംസുദ്ധീൻ നദ്‌വി ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. റമദാൻ്റെ വിശുദ്ധിയെയും സന്ദേശത്തെയും കുറിച്ച് അദ്ദേഹം സംസാരിച്ചു. മംഗോ ഹൈപ്പർ എം.ഡി റഫീഖ് അഹ്‌മദ് പരിപാടിക്ക് ആശംസകൾ നേർന്നു.
അന്താരാഷ്ട്ര അറബി ദിനത്തോടനുബന്ധിച്ച് മദ്രസ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കാലിഗ്രഫി മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണവും ചടങ്ങിനോടനുബന്ധിച്ച് നടന്നു.
രണ്ട് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ബാസിൽ അബ്ദുൽ റസാഖ്, ആലിയ നൂർ എന്നിവർ ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി. ഒമർ മുഹമ്മദ് ആസിഫ്, ഫർഹാൻ ഹമീദ് എന്നിവർ രണ്ടാം സ്ഥാനവും നസ്നീൻ നിസാർ മൂന്നാം സ്ഥാനവും നേടി. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു.
വേദിയിൽ ഡോക്ടർ അഷീൽ, ആസിഫ് ഖാലിദ്, നിസ്സാർ കെ. റഷീദ്, നൗഫൽ മുഹമ്മദ്, അറഫാത്, സഫ്‌വാൻ കെ.എ, ജസീറ ആസിഫ്, നിഷ ആസിഫ്, നബീൽ എന്നിവരും വിവിധ മദ്രസകളുടെ പ്രിൻസിപ്പൽമാരായ അബ്ദുൽ ജലീൽ കെ.എ, നിയാസ് ഇസ്ലാഹി, റസീന മുഹ്‌യിദ്ധീൻ, ആയിഷ PTP എന്നിവരും സന്നിഹിതരായിരുന്നു.
സുനീർ (ഗ്രാൻഡ് ഹൈപ്പർ), ദിയൂഫ് (സെല്ല ഗോൾഡ്) തുടങ്ങിയ സ്പോൺസർമാരും ചടങ്ങിൽ പങ്കെടുത്തു. ഇഫ്താർ സമ്മേളന കൺവീനർ അബ്ദുൽ റസാഖ്, അധ്യാപകർ, പൂർവ വിദ്യാർത്ഥികളായ സുനീബ അസീസ്, സത്താർ കെ.കെ, സുനീർ എം. കോയ, അഫ്സൽ സി.എം, ആസിഫ് പാലക്കൽ എന്നിവർ നേതൃത്വം നൽകി. മദ്രസ പ്രിൻസിപ്പൽ മുഹമ്മദ് ഷിബിലി സമാപന പ്രാർത്ഥന നടത്തി. ട്രഷറർ അബ്ദുൽ അസീസ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us