കുവൈത്തില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വ്യാജവാര്‍ത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി സൈബര്‍ ക്രൈം വിഭാഗം

സോഷ്യല്‍ മീഡിയ വഴിയോ മറ്റ് ആശയവിനിമയ ഉപാധികള്‍ വഴിയോ ലഭിക്കുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പങ്കുവെക്കുന്നതില്‍ നിന്നും പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണം.

New Update
Untitled

കുവൈറ്റ്:  കുവൈത്തില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വ്യാജവാര്‍ത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി സൈബര്‍ ക്രൈം വിഭാഗം രംഗത്തെത്തി. 

Advertisment

തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന വ്യക്തികളെ കര്‍ശനമായി നിരീക്ഷിക്കുമെന്നും ഇത്തരക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.


ദേശീയ സുരക്ഷയെയും രാജ്യത്തിന്റെ സ്ഥിരതയെയും തകര്‍ക്കുന്ന രീതിയിലുള്ള വാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുണ്ടാകും. ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നവരെ കണ്ടെത്തി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറുമെന്നും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.


സോഷ്യല്‍ മീഡിയ വഴിയോ മറ്റ് ആശയവിനിമയ ഉപാധികള്‍ വഴിയോ ലഭിക്കുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പങ്കുവെക്കുന്നതില്‍ നിന്നും പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണം.

വാര്‍ത്തകളുടെ നിജസ്ഥിതി അറിയാന്‍ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും അനാവശ്യ ഭീതി പരത്തുന്ന സന്ദേശങ്ങള്‍ കൈമാറരുതെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Advertisment