/sathyam/media/media_files/2026/03/02/untitled-2026-03-02-11-01-52.jpg)
കുവൈത്ത്: കുവൈത്തിന്റെ വടക്കൻ മേഖല ലക്ഷ്യമിട്ടെത്തിയ മിസൈലുകളെയും ഡ്രോണുകളെയും സായുധ സേന വിജയകരമായി പ്രതിരോധിച്ചു. വ്യോമാക്രമണത്തെത്തുടർന്നുണ്ടായ ഉഗ്രസ്ഫോടനങ്ങൾ രാജ്യം മുഴുവൻ കേൾക്കാമായിരുന്നു. സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ മൻസൂരിയാണ് ഇക്കാര്യം അറിയിച്ചത്.
ശത്രുരാജ്യങ്ങൾ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും കുവൈത്ത് വ്യോമസേന ആകാശത്തുവെച്ച് തന്നെ തകർത്തു.
സൽവ, റുമൈതിയ എന്നീ പ്രദേശങ്ങൾക്ക് സമീപമാണ് ഡ്രോണുകൾ തടഞ്ഞത്. നിലവിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ആക്രമണങ്ങളെ കുവൈത്ത് സേന ഫലപ്രദമായി നേരിട്ടുവെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും, ജനങ്ങളിൽ ഭീതി പടർത്തുന്ന രീതിയിലുള്ള വീഡിയോകളോ സന്ദേശങ്ങളോ പ്രചരിപ്പിക്കരുതെന്നും സിവിൽ ഡിഫൻസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us