അഹമ്മദി റിഫൈനറിയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് നിസ്സാര പരിക്കേറ്റു

കെട്ടിടാവശിഷ്ടങ്ങള്‍ ശരീരത്തില്‍ വീണാണ് ഇവര്‍ക്ക് പരിക്കേറ്റതെന്ന് കുവൈറ്റ് നാഷണല്‍ പെട്രോളിയം കമ്പനി വക്താവ് ഘാനിം അല്‍ ഒതൈബി അറിയിച്ചു.

New Update
Untitledisreltrm

കുവൈറ്റ്: അഹമ്മദി റിഫൈനറിയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് നിസ്സാര പരിക്കേറ്റു.

Advertisment

കെട്ടിടാവശിഷ്ടങ്ങള്‍ ശരീരത്തില്‍ വീണാണ് ഇവര്‍ക്ക് പരിക്കേറ്റതെന്ന് കുവൈറ്റ് നാഷണല്‍ പെട്രോളിയം കമ്പനി വക്താവ് ഘാനിം അല്‍ ഒതൈബി അറിയിച്ചു. പരിക്കേറ്റവരെ ഉടന്‍ തന്നെ അല്‍-അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. 


അപകടം നടന്നയുടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചു. ഈ സംഭവത്തെത്തുടര്‍ന്ന് റിഫൈനറിയുടെ പ്രവര്‍ത്തനങ്ങള്‍ക്കോ ഉല്‍പ്പാദനത്തിനോ യാതൊരു തടസ്സവും നേരിട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 


റിഫൈനറിയിലെ പ്ലാന്റുകള്‍ക്കും മറ്റ് മെഷീനുകള്‍ക്കും നാശനഷ്ടങ്ങള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. നിലവില്‍ റിഫൈനറി പൂര്‍ണ്ണ ശേഷിയില്‍ തന്നെ പ്രവര്‍ത്തിച്ചു വരികയാണ് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Advertisment