കുവൈത്തിൽ രണ്ട് സൈനിക ഉദ്യോഗസ്ഥർക്ക് വീരമൃത്യു

രാജ്യത്തിന് വേണ്ടി സേവനം അനുഷ്ഠിക്കുന്നതിനിടെ മരിച്ച ഇരുവരെയും 'രക്തസാക്ഷികൾ' എന്ന് വിശേഷിപ്പിച്ചാണ് മന്ത്രാലയം അനുശോചനം രേഖപ്പെടുത്തിയത്.

New Update
Untitled

കുവൈത്ത്: കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കിടെ അന്തരിച്ചു. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ബോർഡർ സെക്യൂരിറ്റിയിലെ (അതിർത്തി രക്ഷാ സേന) അംഗങ്ങളായ ലഫ്റ്റനന്റ് കേണൽ അബ്ദുള്ള ഇമാദ് അൽ-ഷറഹ്, മേജർ ഫഹദ് അബ്ദുൽ അസീസ് അൽ-മുജമ്മദ് എന്നിവരാണ് മരിച്ചത്.

Advertisment

രാജ്യത്തിന് വേണ്ടി സേവനം അനുഷ്ഠിക്കുന്നതിനിടെ മരിച്ച ഇരുവരെയും 'രക്തസാക്ഷികൾ' എന്ന് വിശേഷിപ്പിച്ചാണ് മന്ത്രാലയം അനുശോചനം രേഖപ്പെടുത്തിയത്.

ഇവരുടെ വിയോഗത്തിൽ ആഭ്യന്തര മന്ത്രാലയവും കുവൈത്ത് ഭരണകൂടവും അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

മരണമടഞ്ഞവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും കുടുംബത്തിന് ഈ വേർപാട് താങ്ങാനുള്ള കരുത്ത് നൽകട്ടെയെന്നും പ്രാർത്ഥിക്കുന്നതായി ഔദ്യോഗിക കുറിപ്പിൽ പറയുന്നു.

Advertisment