കുവൈത്ത്: കുവൈത്തിലെ സ്വകാര്യ മേഖലയിൽ ഈജിപ്ഷ്യൻ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് ലഭിക്കുന്നതിനുണ്ടായിരുന്ന വിലക്ക് നീക്കി .
ഇത് സംബന്ധിച്ച് ആക്ടിങ് ആഭ്യന്തര മന്ത്രി ഫഹദ് അൽ യൂസഫ് ആണ് ഉത്തരവിറക്കിയത് .മുൻ ആഭ്യന്തര മന്ത്രി തലാൽ അൽ ഖാലിദിന്റെ ഉത്തരവ് പ്രകാരം കഴിഞ്ഞ 16 മാസമായി ഈജിപ്തുകാര്ക്ക് സ്വകാര്യ മേഖലയിലെ ആർട്ടിക്കിൾ 18 നമ്പർ വിസ നൽകുന്നത് നിർത്തിവെച്ചിരിക്കുകയായിരുന്നു .