Advertisment

കുവൈത്തില്‍ പൊതുമാപ്പ് ജൂണ്‍ 17 ന് അവസാനിക്കും, അനധികൃത താമസക്കാര്‍ക്ക് മുന്നറിയിപ്പ്

ജൂണ്‍ 17  ന് മുമ്പായി അനധികൃത താമസക്കാര്‍ക്ക് താമസം നിയമപരമാക്കാനും പിഴകൂടാതെ രാജ്യം വിടാനും അവസരമുണ്ട്. അതിന് ശേഷം ഒരു നിയമലംഘകനെയും വെറുതെ വിടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. 

New Update
kuwait1.jpg

കുവൈത്ത്: കുവൈത്തില്‍ പൊതുമാപ്പ് കാലാവധി ജൂണ്‍ 17  ന് അവസാനിക്കാനിരിക്കെ അനധികൃത താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം.

Advertisment

ജൂണ്‍ 17  ന് മുമ്പായി അനധികൃത താമസക്കാര്‍ക്ക് താമസം നിയമപരമാക്കാനും പിഴകൂടാതെ രാജ്യം വിടാനും അവസരമുണ്ട്. അതിന് ശേഷം ഒരു നിയമലംഘകനെയും വെറുതെ വിടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. 

ജൂണ്‍  17  ന് തിങ്കളാഴ്ചക്ക് ശേഷം സമയ പരിധി നീട്ടിനല്‍കില്ല. പൊതുമാപ്പ് പ്രഖ്യാപിച്ചതിന്റെ തുടക്കത്തില്‍ പ്രതിദിനം ശരാശരി 1000 പേരാണ് തങ്ങളുടെ സ്റ്റാറ്റസ് ഭേദഗതി ചെയ്യാനായി ബന്ധപ്പെട്ട കാര്യാലയങ്ങളില്‍ എത്തികൊണ്ടിരുന്നത് .സമയ പരിധി അവസാനിക്കുന്നതോടെ രാജ്യ വ്യാപകമായി വന്‍ സുരക്ഷാ പരിശോധനക്കാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത് . 

ശേഷം നടക്കുന്ന റെയ്ഡില്‍ പിടിയിലാകുന്ന  നിയമലംഘകനെ നാടുകടത്തുകയും കുവൈത്തിലേക്കുള്ള ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും. പുതിയ സുരക്ഷാ കരാര്‍ പ്രകാരം ഇവര്‍ക്ക് മറ്റു ജി.സി.സി.രാജ്യങ്ങളിലും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തും.

Advertisment