/sathyam/media/media_files/sGPE5L5ExZ16s3wRTF7q.jpg)
കുവൈത്ത് : കുവൈത്തില്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ പേരില്‍ ഇറക്കിയ 623,762 ദിനാര്‍ മൂല്യമുള്ള വിവിധ വ്യാജ ആഡംബര ഉത്പ്പന്നങ്ങള്‍ വാണിജ്യ മന്ത്രാലയ അധികൃതര്‍ പിടിച്ചെടുത്തു.
ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ഒരു ഗോഡൗണില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും വ്യാജ ഉത്പന്നങ്ങള്‍ പിടികൂടിയത്. ആക്‌സസറികള്‍, ബാഗുകള്‍, സ്ത്രീകളുടെ വസ്ത്രങ്ങള്‍, ഷൂകള്‍ എന്നീ വിഭാഗത്തില്‍ പെട്ട അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ പേരില്‍ ഇറക്കിയ ഉത്പ്പന്നങ്ങളാണ് പിടിയിലായത്.
സോഷ്യല്‍ മീഡിയ സൈറ്റുകളിലെ ചില അക്കൗണ്ടുകള്‍ വഴിയാണ് ഈ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നടത്തിയിരുന്നത്. ഇതെ തുടര്‍ന്ന് മന്ത്രാലയം ഈ സ്ഥാപനങ്ങളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തുകയായിരുന്നു.
വിപണികളിലെ സുസ്ഥിരതയും വികസനവും നിലനിര്‍ത്തുന്നതിനും ഏതെങ്കിലും ലംഘനങ്ങളില്‍ നിന്ന് ഉപഭോക്താക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി മന്ത്രാലയം നിതാന്ത ജാഗ്രത പുലര്‍ത്തി വരുന്നതായി മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.
ഇത്തരത്തില്‍ വന്‍ തോതില്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന വിതരണക്കാര്‍ക്ക് എതിരെ നിരീക്ഷണം ശക്തമാക്കിയതായും മന്ത്രാലയം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us