New Update
/sathyam/media/media_files/uKrXVx1a5bPmszNQADAM.webp)
കുവൈറ്റ്: കുവൈത്തില്‍ മയക്കുമരുന്ന് കൈവശം വെച്ചതിനും കടത്ത് നടത്തിയതിനും പ്രതിയായ ഇറാഖി പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ഓപ്പറേഷനിനിടെ പരിക്കേറ്റ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ മുബാറക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Advertisment
പ്രതിയെ റിഖ ഏരിയയില്‍ നിന്ന് പിടികൂടി. ചോദ്യം ചെയ്തതില്‍ നിന്നും മയക്കുമരുന്നിന്റെ ഉറവിടം ജബ്രിയയില്‍ താമസിക്കുന്ന മറ്റൊരു ഇറാഖിയാണെന്ന് സമ്മതിച്ചു.
സംശയിക്കുന്നയാളുടെ കൂട്ടാളികളെ അറസ്റ്റുചെയ്യാന്‍ ശ്രമിക്കവേ രണ്ടാമന്‍ ജനല്‍ തകര്‍ത്ത് രണ്ട് ഉദ്യോഗസ്ഥരെയും കുത്തി പരിക്കേല്‍പ്പിച്ചു കടന്നു കളയാന്‍ ശ്രമിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us