/sathyam/media/media_files/gjrjLnpESGfpFouYLQhy.jpg)
കുവൈറ്റ്: കുവൈറ്റില്‍ ബാങ്ക് വിളി പരിമിതപ്പെടുത്തുന്നു എന്ന കിംവദന്തികള്‍ നിഷേധിച്ച് ഔഖാഫ് മന്ത്രാലയം.
അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ദുഹ്ര്‍, അസര്‍ നമസ്‌കാരങ്ങള്‍ക്കുള്ള ബാങ്ക് വിളി (അദാന്‍) ഒരു പ്രാവശ്യം മാത്രമായി പരിമിതപ്പെടുത്തുന്നത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം വ്യക്തമാക്കി.
നിര്‍ബന്ധിത പ്രാര്‍ത്ഥനകളില്‍ വിട്ടുവീഴ്ച ചെയ്യാതെ, ഊര്‍ജ്ജ ഉപഭോഗം യുക്തിസഹമാക്കുന്നതില്‍ തങ്ങള്‍ അതീവ ശ്രദ്ധാലുവാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. എല്ലാ മസ്ജിദുകളും അഞ്ച് നേരത്തെ പ്രാര്‍ത്ഥനകള്‍ക്കും വിശ്വാസികളെ സ്വാഗതം ചെയ്യുന്നത് തുടരുമെന്നും ഒരു പള്ളിയും വിശ്വാസികളെ സ്വീകരിക്കുന്നത് തടയില്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.
ബാങ്ക് വിളി പരിമിതപ്പെടുത്താനുള്ള ഒരു നീക്കവും ഉണ്ടാകില്ലെന്നും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ നേടേണ്ടതിന്റെ പ്രാധാന്യവും ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു.
അത്തരം വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവരോട് നിയമപരമായ ഉത്തരവാദിത്തം ഒഴിവാക്കുന്നതിന് തെറ്റായതോ അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് എന്നും മുന്നറിയിപ്പ് നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us