New Update
/sathyam/media/media_files/bUy7K7Y8l8BW3mQGLSdq.jpg)
കുവൈറ്റ്: കുവൈറ്റില്‍ 5 ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട് ഓഫീസുകള്‍ വാണിജ്യ മന്ത്രാലയം അടച്ചുപൂട്ടി. നിയമലംഘനങ്ങള്‍ കണ്ടെത്തിയ ഹവല്ലി ഗവര്‍ണറേറ്റിലെ റിക്രൂട്ട് ഓഫീസുകളാണ് അടച്ചുപൂട്ടിയത്.
Advertisment
ഓഫീസുകള്‍ ഇലക്ട്രോണിക് പേയ്മെന്റ് രീതികള്‍ ഉപയോഗിക്കാത്തതാണ് അടച്ചുപൂട്ടലിന്റെ പ്രധാന കാരണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയം പുറപ്പെടുവിച്ച റെഗുലേറ്ററി തീരുമാനങ്ങളില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദിഷ്ട നിരക്കുകളും ഈ ഓഫീസുകള്‍ ലംഘിച്ചിട്ടുണ്ടെന്നും ഇത് ബാധകമായ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിപണിയില്‍ സുതാര്യതയും നീതിയും വര്‍ധിപ്പിക്കുന്നതിനും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഉപഭോക്തൃ സേവനത്തിനുള്ള ഓഫീസുകളുടെ പ്രതിബദ്ധത ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമഫലമാണ് ഈ നടപടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us