/sathyam/media/media_files/z6jGfmUsZrQw0wmxD9Dg.jpg)
കുവൈത്ത്; കുവൈത്തില്‍ ദുരന്ത മുഖത്ത് രക്ഷാ പ്രവര്‍ത്തനങ്ങളും സന്നദ്ധ സേവനങ്ങളും ഏകോപിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിന് പ്രത്യേക വിഭാഗത്തെ പ്രഖ്യാപിച്ച് സാമൂഹികകാര്യ മന്ത്രാലയം. കുവൈത്ത് സൊസൈറ്റി ഫോര്‍ ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എന്ന പേരിലാണ് ഈ വിഭാഗം അറിയപ്പെടുക .
മംഗഫില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ 49 വിദേശികള്‍ മരിക്കാനും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയായ സംഭവത്തിന് ശേഷമാണ് പ്രത്യേക ദുരന്ത നിവാരണ ടീമിന്റെ പ്രഖ്യാപനം .
സാമൂഹിക, കുടുംബ, ശിശുകാര്യ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ ഡോ. അംതല്‍ അല്‍ ഹുവൈലയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
പ്രകൃതി ദുരന്തങ്ങളോ തീപിടിത്തം പോലുള്ള അപകടങ്ങളോ നടന്നാല്‍ ഉടന്‍ സംഭവ സ്ഥലത്ത് എത്തുകയും ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ആവശ്യമായ സഹായവും പിന്തുണയും നല്‍കുകയാണ് സംഘത്തിന്റെ പ്രധാന ദൗത്യം . ഇതിനായി ടീമംഗള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us