കുവൈറ്റില്‍ പൊതുമാപ്പ് അവസാനിച്ചു: പഴുതടച്ച പരിശോധനകള്‍ ആരംഭിച്ചു

ആഭ്യന്തര മന്ത്രാലയം ഇന്ന് പഴുതടച്ച പരിശോധനകള്‍ ആരംഭികുമെന്ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് സ്ഥിരീകരിച്ചു.

New Update
kuwait interior ministry

കുവൈറ്റ്: കുവൈറ്റില്‍ നിയമ ലംഘകരായ തൊഴിലാളികള്‍ക്ക് പദവി ശരിയാക്കുന്നതിനോ രാജ്യം വിടുന്നതിനോ ആഭ്യന്തര മന്ത്രാലയം അനുവദിച്ച സമയപരിധി അവസാനിച്ചു.

Advertisment

ആഭ്യന്തര മന്ത്രാലയം ഇന്ന് പഴുതടച്ച പരിശോധനകള്‍ ആരംഭിമെന്ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് സ്ഥിരീകരിച്ചു.

'അനധികൃത തൊഴിലാളികളുടെ ഫയല്‍ ദിവസേന കൈകാര്യം ചെയ്യും. നിയമലംഘനം നടത്തുന്നവരെ നാടുകടത്തും. രാജ്യത്ത് നിയമവിരുദ്ധ തൊഴിലാളികളുടെ സാന്നിധ്യത്തിന് കാരണമായ സ്‌പോണ്‍സറെ അറസ്റ്റ് ചെയ്യുമെന്നും മന്ത്രി പ്രാദേശിക പത്രത്തിന്ന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു. 

മനുഷ്യത്വപരമായ സമീപനത്തിനും മനുഷ്യാവകാശങ്ങള്‍ക്കുള്ള പിന്തുണയോടുമുള്ള കുവൈത്തിന്റെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി രാജ്യത്തെ താമസ നിയമം ലംഘിക്കുന്ന തൊഴിലാളികള്‍ക്ക് ഞങ്ങള്‍ മാനുഷിക സമയപരിധി അനുവദിച്ചിരുന്നു .

തങ്ങളുടെ പദവി ശരിയാക്കി നാടുവിട്ടവര്‍ നാട്ടിലേക്ക് മടങ്ങുമെന്നും മാനുഷികമായ ആഹ്വാനത്തെ അവഗണിച്ചും പദവി ക്രമീകരിക്കാതെയും നിയമലംഘനം നടത്തിയാല്‍ പിടിക്കപ്പെടുമെന്നും ഞങ്ങള്‍ വ്യക്തമാക്കിയിരുന്നു. അവര്‍ക്ക് പിടിക്കപ്പെട്ട് നാട് കടത്തിയാല്‍ ഇനി തിരിച്ചു വരാനും സാധിക്കില്ല .

നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നത് നിയന്ത്രണങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും അനുസൃതമായി കഴിഞ്ഞ മാര്‍ച്ച് 17 മുതല്‍ ജൂണ്‍ 30 വരെയുള്ള  കാലയളവില്‍, താമസ നിയമ ലംഘകര്‍ക്ക് പിഴ അടച്ചതിന് ശേഷം അവരുടെ പദവി ശരിയാകാനും അല്ലാത്ത പക്ഷം നാട് വിടുവാനും അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മാര്‍ച്ച് പകുതിയോടെ പ്രഖ്യാപിച്ചിരുന്നു. 

Advertisment