/sathyam/media/media_files/sGPE5L5ExZ16s3wRTF7q.jpg)
കുവൈറ്റ്: കുവൈറ്റില്‍ പിഞ്ചുകുഞ്ഞിനെ ചൂഷണം ചെയ്ത സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി സാമൂഹിക, കുടുംബ, ശിശുക്ഷേമ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ ഡോ. മത്തല്‍ അല്‍ ഹുവൈല. വിശദമായ റിപ്പോര്‍ട്ട് പബ്ലിക് പ്രോസിക്യൂഷന് സമര്‍പ്പിക്കും.
കഴിഞ്ഞ ദിവസം പത്ത് വയസ്സിന് മുകളില്‍ പ്രായമില്ലാത്ത ഒരു കുട്ടിയെ കയറുകൊണ്ട് ബന്ധിച്ച് ശരീരവുമായി വാഹനം വലിക്കാന്‍ നിര്‍ബന്ധിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു, ഇതിനെ തുടര്‍ന്നാണ് നടപടി.
വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്ന കുട്ടിയുടെ ക്ഷേമത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച മന്ത്രി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേഴ്‌സിന് നിര്‍ദ്ദേശം നല്‍കി.
കുട്ടികളെ അക്രമങ്ങളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള കൗണ്‍സിലിന്റെ ഉത്തരവാദിത്തം അവര്‍ ഊന്നിപ്പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us