കുവൈറ്റ്: കുവൈറ്റില്‍ മുഹറത്തിന് മുന്നോടിയായി രാജ്യത്തുടനീളം ഹുസൈനിയയ്ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി ആഭ്യന്തര മന്ത്രാലയം.
ഹുസൈനിയയില്‍ പതാകകളൊന്നും പ്രദര്‍ശിപ്പിക്കരുതെന്നും മുദ്രാവാക്യങ്ങളില്ലാത്ത ഒരു ബാനര്‍ മാത്രമേ അനുവദിക്കൂ എന്നും മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹുസൈനിയ മതിലുകള്‍ക്ക് പുറത്ത് കൂടാരങ്ങളോ കിയോസ്‌കുകളോ സ്ഥാപിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ, മാര്‍ച്ചുകള്‍ നടത്തുന്നത് നിരോധിച്ചിരിക്കുന്നു. ഗതാഗതം നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും ഹുസൈനിയകള്‍ക്കുള്ളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും.
ഏകോപന യോഗത്തില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ആചാരങ്ങളുടെ സമയത്ത് സുരക്ഷാ സേനയുമായി പൂര്‍ണ്ണമായും സഹകരിക്കാനും ആവശ്യമുള്ളപ്പോള്‍ അവരുടെ സഹായം തേടാനും ആഭ്യന്തര മന്ത്രാലയം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.