Advertisment

കുവൈറ്റ് വാഹനാപകടത്തില്‍ മരിച്ച ഇന്ത്യാക്കാരുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക്

 മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിന്റെ പ്രവര്‍ത്തനം കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്റെ ആതുര സേവന വിഭാഗമായ മാഗ്നറ്റ് പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കി.

New Update
kuwUntitledvi

കുവൈത്ത് : കുവൈറ്റ് 7വേ റിങ്ങ് റോഡ് വാഹനാപകടത്തില്‍ മരിച്ച ഇന്ത്യാക്കാരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലേക്ക് അയക്കും.

Advertisment

മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിന്റെ പ്രവര്‍ത്തനം കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്റെ ആതുര സേവന വിഭാഗമായ മാഗ്നറ്റ് പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കി.

ഇന്ത്യന്‍ എംബസിയുടെ പൂര്‍ണ സഹകരണവും കമ്പനിയുടെ ശ്രമങ്ങളും കാര്യങ്ങള്‍ എളുപ്പമാക്കുവാന്‍ സാധിച്ചു.

ബിക്രന്‍സിംഗ് ചണ്ഡിഗഡ് , മുഹമ്മദ് മൊല്ല ബംഗ്ലാദേശ്, രാജ്കുമാര്‍ കൃഷ്ണ സ്വാമി തമിഴ്‌നാട് , മൊഹമ്മദ് അലി ഹുസൈന്‍ ബംഗ്ലാദേശ്, ബാല്‍കര്‍ കരം സിംഗ് ചണ്ഡിഗഡ്, ദേവിന്ദര്‍ സിംഗ് ചണ്ഡിഗഡ്,ബീഹാരി ലാല്‍ അമൃസര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ഡല്‍ഹി എയര്‍പോര്‍ട്ട്  വഴി അമൃത്സരിലേക്കും, ചണ്ഡിഗഡിലേക്കും എത്തിക്കുവാനും, തമിഴ്‌നാട് സ്വദേശിയെ തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി സ്വദേശത്തേക് എത്തിക്കുവാനും മറ്റു രണ്ട്  ബംഗ്ലാദേശ് പൗരന്മാരുടെ മൃതദേങ്ങള്‍ ധാക്ക എയര്‍പോര്‍ട്ട് വഴി നാട്ടിലെത്തിക്കുവാനുള്ള ക്രമീകരണം പൂര്‍ത്തിയായി. 

Advertisment