/sathyam/media/media_files/z6jGfmUsZrQw0wmxD9Dg.jpg)
കുവൈത്ത്: കുവൈത്തില്‍ താമസ സ്ഥലത്തെ മേല്‍ വിലാസം അപ്ഡേറ്റ് ചെയ്യാത്തവരെ കണ്ടെത്തുന്നതിനു പ്രത്യേക പരിശോധന ആരംഭിക്കുന്നു.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസുഫിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അസാധാരണമായ ഈ നടപടി ആരംഭിക്കുന്നതെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇതിന്റെ മുന്നോടിയായി രാജ്യത്തെ എല്ലാ താമസക്കാര്‍ക്കും താമസിക്കുന്ന സ്ഥലത്തിന്റെ മേല്‍ വിലാസം അപ്‌ഡേറ്റ് ചെയ്യുന്നതിന് സാഹല്‍ ആപ്പ് വഴി സന്ദേശം അയച്ചു തുടങ്ങി കഴിഞ്ഞു. രണ്ട് മാസത്തിന്നകം സന്ദേശത്തോട് പ്രതികരിക്കാത്തവര്‍ക്ക് എതിരെ പ്രതി മാസം 20 ദിനാര്‍ വീതം പിഴ ചുമത്തുന്നതോടൊപ്പം മറ്റു നിയമ നടപടകളും സ്വീകരിക്കും.
തങ്ങളുടെ കെട്ടിടങ്ങളുടെ മേല്‍ വിലാസത്തില്‍ തങ്ങളുടെ അറിവ് കൂടാതെ പലരും മേല്‍ വിലാസം രജിസ്റ്റര്‍ ചെയ്തതായി കെട്ടിട ഉടമകളില്‍ നിന്ന് സിവില്‍ ഇന്‍ഫര്‍മേഷന്‍ അധികൃതര്‍ക്ക് നിരവധി പരാതികള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
ഇത്തരം പരാതികളുടെ നിജസ്ഥിതി പരിശോധിക്കുന്നതിനു താമസക്കാരനെ സിവില്‍ ഇന്‍ഫര്‍മേഷന്‍ അധികൃതര്‍ വിളിച്ചു വരുത്തുവാനും ആരംഭിച്ചിട്ടുണ്ട്.
ഭര്‍ത്താവിന്റെയും ഭാര്യയുടെയും മേല്‍ വിലാസം ഭര്‍ത്താവിന്റെ താമസ സ്ഥലത്ത് ആയിരിക്കണം. അതെ പോലെ കുട്ടികളുടെ മേല്‍ വിലാസവും പിതാവിന്റെ മേല്‍ വിലാസത്തില്‍ തന്നെ ആയിരിക്കണം.വിവാഹ ബന്ധം വേര്‍പെടുത്തി കഴിയുന്നവര്‍ ആണെങ്കില്‍ ഇവ തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്യണം.
മേല്‍ വിലാസം പുതുക്കാത്ത ആയിരക്കണക്കിന് പ്രവാസികളുടെ വിവരങ്ങള്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അധികൃതര്‍ ഇതിനകം നീക്കം ചെയ്തിട്ടുണ്ട്.
ഇവരില്‍ ബഹു ഭൂരിഭാഗം പേരും പ്രവാസികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യ വ്യാപകമായി നടത്തിയ സുരക്ഷാ പരിശോധനയില്‍ പിടിയിലായ താമസ നിയമ ലംഘകരില്‍ ഭൂരിഭാഗം പേരും സിവില്‍ ഐ ഡിയില്‍ രേഖപ്പെടുത്തിയ മേല്‍ വിലാസത്തില്‍ നിന്നും വ്യത്യസ്ത ഇടങ്ങളിലാണ് താമസിക്കുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതിനു പുറമെ സിവില്‍ ഐ ഡി യിലെ മേല്‍ വിലാസം ഉപയോഗിച്ച് താമസ കാലാവധി അവസാനിച്ചവരെ കണ്ടെത്തുന്നതിനും അധികൃതര്‍ നടത്തിയ ശ്രമങ്ങളും പരാജയപെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സിവില്‍ ഐ ഡി യിലെ മേല്‍ വിലാസം അപ്ഡേറ്റ് ചെയ്യാത്തവര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി അധികൃതര്‍ നീങ്ങുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us