കുവൈറ്റില്‍ സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിന് ശക്തമായ നടപടികളുമായി ധനമന്ത്രാലയം

പൊതു സേവനങ്ങള്‍ക്കുള്ള ചാര്‍ജുകള്‍ വര്‍ധിപ്പിക്കുക, സബ്സിഡികളുടെ ഭീമമായ ബില്‍ കുറയ്ക്കുക, പൊതുചെലവുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തുക എന്നിവയുള്‍പ്പെടെയുള്ള ശക്തമായ നടപടികളാണ് മന്ത്രാലയം സ്വീകരിക്കുന്നത്.

New Update
kuwait1.jpg

കുവൈറ്റ് : കുവൈറ്റില്‍ സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിന് ശക്തമായ നടപടികള്‍ക്ക് ധനമന്ത്രാലയം ഒരുങ്ങുന്നു.

Advertisment

പൊതു സേവനങ്ങള്‍ക്കുള്ള ചാര്‍ജുകള്‍ വര്‍ധിപ്പിക്കുക, സബ്സിഡികളുടെ ഭീമമായ ബില്‍ കുറയ്ക്കുക, പൊതുചെലവുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തുക എന്നിവയുള്‍പ്പെടെയുള്ള ശക്തമായ നടപടികളാണ് മന്ത്രാലയം സ്വീകരിക്കുന്നത്.

സംസ്ഥാന കരുതല്‍ 2015/2016 ലെ 33.6 ബില്യണ്‍ കെഡിയില്‍ നിന്ന് നിലവില്‍ 2 ബില്യണ്‍ കെഡിയില്‍ താഴെയായി കുറഞ്ഞതായി ധനകാര്യ മന്ത്രി ഡോ അന്‍വര്‍ അല്‍ മുദാഫ് വ്യക്തമാക്കുന്നു. 

27/28 സാമ്പത്തിക വര്‍ഷത്തില്‍ എണ്ണ ഇതര വരുമാനം 2.7 ബില്യണ്‍ കെഡിയില്‍ നിന്ന് 4 ബില്യണ്‍ കെഡിയായി ഉയര്‍ത്തും. എണ്ണ വരുമാനത്തെ മൊത്തത്തില്‍ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് വരുമാന സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കാന്‍ പദ്ധതിയിടുന്നതായും മന്ത്രാലയം അറിയിച്ചു.

Advertisment