New Update
/sathyam/media/media_files/rNy7Sl5oJso5CzygRLdm.jpg)
കുവൈത്ത്: കുവൈറ്റില്‍ മാന്‍പവര്‍ അതോറിറ്റി ഗാര്‍ഹിക തൊഴിലാളികളില്‍ നിന്ന് അവരുടെ റെസിഡന്‍സി ആര്‍ട്ടിക്കിള്‍ 20 ല്‍ നിന്ന് ആര്‍ട്ടിക്കിള്‍ 18ലേക്ക് മാറ്റാനുള്ള അഭ്യര്‍ത്ഥനകള്‍ സ്വീകരിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്.
Advertisment
ജൂലൈ 14 ഞായറാഴ്ച മുതല്‍ രണ്ട് മാസത്തേക്ക് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അവരുടെ റെസിഡന്‍സി സ്വകാര്യ മേഖലയിലെ വര്‍ക്ക് റെസിഡന്‍സിയിലേക്ക് മാറ്റുന്നതിന് അനുമതിയുണ്ട്. മൂന്ന് വ്യവസ്ഥകളാണ് നിശ്ചയിച്ചിട്ടുള്ളത്.
തൊഴിലുടമയുടെ നേരിട്ടുള്ള അംഗീകാരം, ഗാര്‍ഹിക തൊഴിലാളിയുടെ സ്പോണ്‍സര്‍ റെസിഡന്‍സി കൈമാറാന്‍ സമ്മതിച്ചുവെന്ന് പരിശോധിച്ചതിന് ശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് റെസിഡന്‍സി അഫയേഴ്സിന്റെ അംഗീകാരം, അപേക്ഷകന്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കുവൈത്തില്‍ താമസിച്ചെന്ന് തെളിയിക്കുന്ന രേഖകള്‍ എന്നിവയാണ് വേണ്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us