/sathyam/media/media_files/O7tT4wNge3cVkQxVp18r.jpg)
കുവൈത്ത്: രാജ്യത്ത് സര്‍ക്കാര്‍ -സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ പുനഃപരിശോധിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതിനിടെ മറ്റ് ജി സി സി രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ ഓണ്‍ലൈന്‍ സഹരണം ശക്തിപ്പെടുത്താന്‍ കുവൈത്തിന് പദ്ധതി.
ജി സി സി രാജ്യങ്ങളില്‍ നിന്ന് കരസ്ഥമാക്കിയ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് കുവൈത്തിലും കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് വിവിധ ജി സി സി രാജ്യങ്ങളിലും ജോലി ചെയ്യുന്നവരും നിരവധിയാണ് .
അതേസമയം ജി സി സി രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കാണിച്ച് അനര്‍ഹമായി ജോലിയില്‍ കയറുകയും ശമ്പളം പറ്റുകയും ചെയ്യുന്ന നിരവധി പേരുണ്ടെന്നാണ് അടുത്തിടെയായി കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജിനലാണെന്നും അതില്‍ കൃതൃമം നടത്തിയിട്ടില്ലെന്നും ഉറപ്പുവരുത്താന്‍ ഈ രാജ്യങ്ങളിലെ വിദ്യാഭ്യാസ മന്ത്രാലയങ്ങളുമായി ഓണ്‍ലൈന്‍ ലിങ്ക് സ്ഥാപിക്കാനാണ് നീക്കം.
ഇത് എങ്ങിനെ സാധ്യമാക്കാം എന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിവിധ ഏജന്‍സികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്തില്‍ മുമ്പ് പഠിച്ചവര്‍ക്കുള്ള അക്കാദമിക് സര്‍ട്ടിഫിക്കറ്റുകളും അക്കാദമിക് സീക്വന്‍സുകളും പ്രിന്റ് ചെയ്തു നല്‍കുന്ന രീതി സ്വീകരിച്ചാല്‍ രാജ്യത്തിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തേയ്ക്ക് പോകുന്നത് തടയാനാകുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിരീക്ഷണം.
സര്‍ട്ടിഫിക്കറ്റ് ഉടമയുടെ അഭ്യര്‍ത്ഥനപ്രകാരം സ്ഥാപനം നല്‍കുന്ന വിടുതല്‍ സര്‍ട്ടിഫിക്കറ്റും പ്രിന്റുചെയ്യുന്ന രീതി സ്വീകരിക്കാമെന്ന നിര്‍ദേശവും സമര്‍പ്പിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ ജീവനക്കാരും സര്‍ട്ടിഫിക്കറ്റുകള്‍ പുനഃപരിശോധനക്ക് സമര്‍പ്പിക്കണമെന്ന ഉത്തരവുണ്ട് .
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചാണ് ജോലിയില്‍ നിയമിക്കപെട്ടതെന്ന് കണ്ടെത്തിയാല്‍ ജോലിയില്‍നിന്ന് പിരിച്ചുവിടുന്നതിന് പുറമെ അനര്‍ഹമായി വാങ്ങിയ ശമ്പളമുള്‍പ്പെടെ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കാനും അവര്‍ക്കെതിരെ കേസെടുക്കാനുമാണ് തീരുമാനം .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us