ലാന്‍ഡിംഗിനിടെ കുവൈത്ത് വിമാനത്താവളത്തില്‍ പ്രവാസി യാത്രക്കാരി മരിച്ചു

മെഡിക്കല്‍ എമര്‍ജന്‍സി വിഭാഗത്തെ വിവരം അറിയിച്ചതോടെ വിമാനം എത്തിയപ്പോഴേക്കും ആംബുലന്‍സ് സജ്ജമായിരുന്നു.

New Update
airport

കുവൈറ്റ്: ലാന്‍ഡിംഗിനിടെ കുവൈത്ത് വിമാനത്താവളത്തില്‍ പ്രവാസി യാത്രക്കാരി മരിച്ചു. ഒരു ഗള്‍ഫ് രാജ്യത്തു നിന്നുള്ള വിമാനം കുവൈത്ത് എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നതിനിടെയാണ് സംഭവം. ഈജിപ്ഷ്യന്‍ യാത്രികയാണ് മരണപ്പെട്ടത്.  

Advertisment

മെഡിക്കല്‍ എമര്‍ജന്‍സി വിഭാഗത്തെ വിവരം അറിയിച്ചതോടെ വിമാനം എത്തിയപ്പോഴേക്കും ആംബുലന്‍സ് സജ്ജമായിരുന്നു.

ഉടന്‍തന്നെ എയര്‍പോര്‍ട്ട് ഡോക്ടര്‍ എത്തി പരിശോധനയില്‍ യുവതി മരിച്ചുവെന്ന് സ്ഥിരീകരിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം ഫോറന്‍സിക് മെഡിസിന് റഫര്‍ ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഉത്തരവിട്ടു.

Advertisment