New Update
/sathyam/media/media_files/DRdM0UDVVkGKo3bnXclu.jpg)
കുവൈറ്റ്: കുവൈറ്റില്‍ ഇന്ത്യക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരന്‍ കസ്റ്റഡിയില്‍. കഴിഞ്ഞ ദിവസം ഫര്‍വാനിയ മേഖലയിലാണ് സംഭവം.
Advertisment
പ്രതിയായ ഇന്ത്യന്‍ പൗരനെ കസ്റ്റഡിയിലെടുക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. ഇരയെ ലൈംഗികമായി പീഡിപ്പിക്കുകയും രംഗം ചിത്രീകരിക്കുകയും റെക്കോര്‍ഡു ചെയ്ത ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം പ്രതി ഇരയെ കത്തികൊണ്ട് ഒന്നിലധികം തവണ കുത്തുകയായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. കുറ്റാരോപിതനെ പ്രതിയെ ചോദ്യം ചെയ്തു, അന്വേഷണ നടപടിക്രമങ്ങള്‍ തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.