ടിഫാക്ക് ഇൻഡിപ്പെൻഡൻസ് ഡേ കപ്പ് ഫ്ലയർ പ്രകാശനം ചെയ്തു

അഹമ്മദി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ടിഫാക്ക് പ്രസിഡന്റ് ഹരിപ്രസാദ് മണിയൻ വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനുവിന് ഫ്ലയർ നൽകി പ്രകാശനം നിർവ്വഹിച്ചു. 

New Update
kuwUntitleddel

കുവൈത്ത്: തിരുവനന്തപുരം നിവാസികളായ ഫുട്ബോൾ താരങ്ങളുടെയും ഫുട്ബോൾ പ്രേമികളുടെയും സംഘടനയായ ട്രാവൻകൂർ ഫുട്ബോൾ അസോസിയേഷൻ കുവൈത്ത് ( ടിഫാക്ക് ) ഇൻഡിപ്പെൻഡൻസ് ഡേ കപ്പ് ഫ്ലയർ പ്രകാശനം ചെയ്തു. 

Advertisment

അഹമ്മദി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ടിഫാക്ക് പ്രസിഡന്റ് ഹരിപ്രസാദ് മണിയൻ വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനുവിന് ഫ്ലയർ നൽകി പ്രകാശനം നിർവ്വഹിച്ചു. 

ടിഫാക്ക് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 16 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ ഫഹാഹീൽ സൂക്ക് സബ ഫുട്ബോൾ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന
ടിഫാക്ക് ഇൻഡിപ്പെൻഡൻസ് ഡേ കപ്പ് - 2024 " ഓൾ ഇന്ത്യ സെവൻ എ സൈഡ്  മാസ്റ്റേഴ്സ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 10 ന് മുൻപ് പേര് വിവരങ്ങൾ റെജിസ്റ്റർ ചെയ്യേണ്ടതാണ്. 

കൂടുതൽ വിവരങ്ങൾക്ക് 98069847,60491148,60376310 എന്നി നമ്പറുകളിൽ ബന്ധപ്പെടുക.

ടിഫാക്ക് ജനറൽ സെക്രട്ടറി മെർവിൻ വർഗ്ഗീസ്, ട്രഷറർ ബിജു ടൈറ്റസ്, വൈസ് പ്രസിഡന്റ് റോബർട്ട് ബെർണാർഡ്, ജോ.ട്രഷറർ റംസി കെന്നഡി, ടീം മാനേജർ  ആന്റണി വിൻസന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡൊമനിക് ആന്റണി, ടീം പരിശീലകർ, ടീം അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisment