കുവൈത്ത്: കുവൈത്തില്‍ പ്രവാസികളുടെ കുട്ടികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് പിതാവിന്റെ അനുമതി നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം രാജ്യത്തെ എല്ലാ അതിര്‍ത്തി കവാടങ്ങളിലുമുള്ള പാസ്സ്‌പോര്‍ട്ട് വിഭാഗത്തിനു നിര്‍ദേശം നല്‍കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
അമ്മയോ അല്ലെങ്കില്‍ ബന്ധുക്കളോ കുട്ടിയെ യാത്രയില്‍ അനുഗമിക്കുകയാണെങ്കില്‍ പോലും തീരുമാനം ബാധകമായിരിക്കും.
പാസ്സ്‌പോര്‍ട്ട് വിഭാഗം തയ്യാറാക്കിയ പ്രത്യേക ഫോമിലാണ് പിതാവിന്റെ അനുമതി പത്രം ഒപ്പിട്ടു നല്‍കേണ്ടത്.തീരുമാനം ഇന്ന് മുതല്‍ നടപ്പിലാക്കി തുടങ്ങിയതായും പത്രം റിപ്പോര്‍ട്ട് ചെയ്തു.