കുവൈത്തില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ സംഖ്യ ഉയര്‍ത്തും

ഗുരുതരമായ നിയമ  ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് എതിരെ ഡ്രൈവിങ് ലൈസന്‍സ് പിന്‍ വലിക്കുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കും.

New Update
kuwait interior ministry

കുവൈത്ത്: കുവൈത്തില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് എതിരെ ചുമത്തുന്ന പിഴ സംഖ്യ കുത്തനെ ഉയര്‍ത്തുവാന്‍ നിര്‍ദിഷ്ട ഗതാഗത നിയമത്തില്‍ അന്തിമ രൂപം നല്‍കിയതായി ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സമ്പര്‍ക്ക വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ നാസര്‍ ബുസാലിബ് വ്യക്തമാക്കി.

Advertisment

വര്‍ദ്ധിച്ചു വരുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ നിയന്ത്രിക്കുവാന്‍ ലക്ഷ്യമിട്ടു കൊണ്ടാണ് നിര്‍ദിഷ്ട ഗതാഗത നിയമത്തില്‍ ഭേദഗതി വരുത്തി കൊണ്ട് പിഴ സംഖ്യ ഉയര്‍ത്തുവാന്‍ തീരുമാനമായത്. ഇത് പ്രകാരം അശ്രദ്ധയോടെ വാഹനം ഓടിക്കുന്നതിനുള്ള പിഴ 30 ദിനാറില്‍ നിന്ന് 150 ദിനാര്‍ ആയി ഉയര്‍ത്തും.

ചുവപ്പ് സിഗ്‌നല്‍ നിയമ ലംഘനത്തിനുള്ള പിഴ 50 ദിനാറില്‍ നിന്ന് 150 ദിനാര്‍ ആയി വര്‍ദ്ധിപ്പിക്കുവാനും നിര്‍ദിഷ്ട നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 300 പേരാണ് റോഡപകടങ്ങളില്‍ മരണമടഞ്ഞത്. ഇവരില്‍ ഭൂരിഭാഗവും 18 നും 30 നും ഇടയില്‍ പ്രായമുള്ള യുവാക്കളാണെന്നും അല്‍-അഖ്ബര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബൗസാലിബ് പറഞ്ഞു.  

ഗുരുതരമായ നിയമ  ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് എതിരെ ഡ്രൈവിങ് ലൈസന്‍സ് പിന്‍ വലിക്കുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കും.

ഒരിക്കല്‍ ഡ്രൈവിങ് ലൈസന്‍സ് പിന്‍ വലിക്കപ്പെട്ടാല്‍ പുതുതായി ഡ്രൈവിങ് ലൈസന്‍സ്  ലഭിക്കുന്നതിനുള്ള മുഴുവന്‍ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ലൈസന്‍സ് അനുവദിക്കുകയുള്ളൂ.

നിയമ ലംഘനങ്ങളെ തുടര്‍ന്ന് കണ്ടുകെട്ടുന്ന വാഹനങ്ങള്‍ മന്ത്രാലയത്തിന്റെ യാര്‍ഡുകളില്‍ സൂക്ഷിക്കുന്നതിന് പകരം ഉടമയുടെ സ്വന്തം വീടുകളില്‍ പിടിച്ചു വെക്കുന്ന സംവിധാനം നടപ്പിലാക്കാന്‍ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment