കുവൈത്തിലെ സാല്‍മി, നുവൈസീബ് തുറമുഖങ്ങളില്‍ 24 മണിക്കൂറും സേവനങ്ങള്‍ ലഭ്യമാക്കുന്ന ജഡ്സ്മെന്റ് എക്സിക്യൂഷന്‍ ഓഫീസ് പ്രവര്‍ത്തിക്കും

കോടതി വിധികളുമായി ബന്ധപ്പെട്ട സാമ്പത്തിക പിഴകള്‍ അടക്കുവാനും പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമുള്ള ഇടപാടുകളുടെ പ്രോസസ്സിംഗ് വേഗത്തിലാക്കാന്‍ ഈ സംരംഭം ലക്ഷ്യമിടുന്നു. 

New Update
kuwait1.jpg

കുവൈത്ത്: കുവൈത്തിലെ സാല്‍മി, നുവൈസീബ് തുറമുഖങ്ങളില്‍ 24 മണിക്കൂറും ഔദ്യോഗിക അവധി ദിനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ദിവസവും സേവനങ്ങള്‍ ലഭ്യമാക്കുന്ന ജഡ്സ്മെന്റ് എക്സിക്യൂഷന്‍ ഓഫീസ് ഇനി മുതല്‍ പ്രവര്‍ത്തിക്കും.

Advertisment

ക്രിമിനല്‍ വിധികള്‍, തെറ്റായ പെരുമാറ്റങ്ങള്‍, ട്രാഫിക് ലംഘനങ്ങള്‍, എന്‍ഫോഴ്സ്മെന്റ് ഓര്‍ഡറുകള്‍ എന്നിവയുള്‍പ്പെടെ കോടതി വിധികളുമായി ബന്ധപ്പെട്ട സാമ്പത്തിക പിഴകള്‍ അടക്കുവാനും പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമുള്ള ഇടപാടുകളുടെ പ്രോസസ്സിംഗ് വേഗത്തിലാക്കാന്‍ ഈ സംരംഭം ലക്ഷ്യമിടുന്നു. 

ജഡ്സ്മെന്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസ് സന്ദര്‍ശിച്ച് പിഴകള്‍ തീര്‍പ്പാക്കുന്നതിനും അവരുടെ രേഖകളിലെ അനുബന്ധ ബ്ലോക്കുകള്‍ നീക്കം ചെയ്യുന്നതിനും വ്യക്തികള്‍ക്ക് കുവൈറ്റില്‍ പ്രവേശിക്കുമ്പോഴോ പുറത്തുപോകുമ്പോഴോ ഈ കാര്യങ്ങള്‍ കൈകാര്യം ചെയ്യാമെന്ന് ജഡ്ജ്മെന്റ് എക്സിക്യൂഷന്‍ ഫോര്‍ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു.

 

 

Advertisment