കുവൈത്തില്‍ അംഗപരിമിതര്‍ ഉള്‍പ്പെടെ ഭിന്നശേഷിക്കാരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യത്തില്‍ പുതിയ സര്‍ക്കുലറുമായി അധികൃതര്‍

ഉത്തരവ് പ്രാബല്യത്തിലാകുതുന്നതോടെ കുവൈത്തില്‍ വികലാംഗ പരിചരണ വിസയിലുള്ള വിദേശികള്‍ക്ക് 45  ദിവസത്തില്‍ കൂടുതല്‍ നാട്ടില്‍ നില്ക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടാകും .

New Update
kuwait1.jpg

കുവൈത്ത്: കുവൈത്തില്‍ അംഗപരിമിതര്‍ ഉള്‍പ്പെടെ ഭിന്നശേഷിക്കാരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യത്തില്‍ പുതിയ സര്‍ക്കുലറുമായി അധികൃതര്‍. ഇത് പ്രകാരം ഭിന്ന ശേഷിക്കാരുടെ പരിപാലകര്‍ക്ക് രോഗിയുടെ വിദേശത്തെ ചികിത്സയുടെ ഭാഗമായി അല്ലാതെ 45 ദിവസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്തു കഴിയുന്നതിനു വിലക്ക് ഉണ്ടായിരിക്കും. 

Advertisment

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ (17) ക്ലോസ് (11), (18) ക്ലോസ് (4) എന്നീ വ്യവസ്ഥകള്‍ സജീവമാക്കുന്നതിന്റെ ഭാഗമായി സാമൂഹിക, കുടുംബ-ശിശു  ക്ഷേമകാര്യ മന്ത്രി ഡോ. അംത്താല്‍  അല്‍ ഹുവൈല ഇത്  സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന്  ബന്ധപ്പെട്ട നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്താനാണ് നീക്കം.

ഇതനുസരിച്ച് ഭിന്ന ശേഷിക്കാരെ പരിചരിക്കുന്നതിന് ചുമതലപ്പെട്ട വ്യക്തിക്ക് നാട്ടിലേക്കോ അല്ലെങ്കില്‍ വിദേശത്തേക്കോ യാത്ര ചെയ്യുന്നതിന് മുന്നോടിയായി താന്‍ 45 ദിവസത്തിനകം തിരിച്ചെത്തുമെന്ന് സത്യവാങ് മൂലം നല്‍കണം.

കൂടാതെ തുറമുഖ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നുള്ള വാര്‍ഷിക യാത്രാ സര്‍ട്ടിഫിക്കറ്റ്, വികലാംഗനായ വ്യക്തിക്ക് നിയോഗിക്കപ്പെട്ട സേവകന്റെയോ ഡ്രൈവറുടെയോ പാസ്പോര്‍ട്ടിന്റെയും താമസാനുമതിയുടെയും പകര്‍പ്പുകള്‍ എന്നിവയും സമര്‍പ്പിക്കണം.

സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ നിയമപരമായ നടപടികള്‍ നേരിടേണ്ടിവരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി . ഉത്തരവ് പ്രാബല്യത്തിലാകുതുന്നതോടെ കുവൈത്തില്‍ വികലാംഗ പരിചരണ വിസയിലുള്ള വിദേശികള്‍ക്ക് 45  ദിവസത്തില്‍ കൂടുതല്‍ നാട്ടില്‍ നില്ക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടാകും .

Advertisment