/sathyam/media/media_files/8cMKwA1MU3cHVB6iud2p.jpg)
കുവൈത്ത്: സാമൂഹിക മാധ്യമങ്ങള്‍ വഴി ആളുകളെ കെണിയില്‍ പെടുത്താനും പണം കവരാനും ഉപയോഗപ്പെടുത്തുന്ന വ്യാജ വെബ്സൈറ്റുകള്‍ക്കെതിരെ ആഭ്യന്തരമന്ത്രാലയം നീക്കം ശക്തമാക്കി. അടുത്തിടെയായി നടന്ന തന്ത്രപരമായ നീക്കത്തിനൊടുവില്‍ ഇത്തരത്തില്‍ 392 വ്യാജ വെബ്സൈറ്റുകള്‍ മന്ത്രാലയം മരവിപ്പിച്ചു.
ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട ഉന്നത വ്യത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇങ്ങനെ ബ്ലോക്ക് ചെയ്ത വെബ്സൈറ്റുകളുടെ കൂട്ടത്തില്‍ 52 എണ്ണം കുവൈത്തിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അംഗീകാരമുള്ള 'അല്‍-ദുറ' എന്ന കമ്പനിയുടെ പേരിലുള്ള വ്യാജ സൈറ്റുകളാണ് .
കൂടാതെ ആളുകളെ വഞ്ചനയില്‍ അകപെടുത്തുകയെന്ന ലക്ഷ്യത്തില്‍ നിര്‍മ്മിച്ച 662-ലധികം കുവൈത്ത് വാട്ട്സ്ആപ്പ് ഫോണ്‍ ലൈനുകള്‍ കണ്ടെത്തി താല്‍ക്കാലികമായി മരവിപ്പിക്കുകയും ചെയ്തു.
ഇവയില്‍ 65 ശതമാനവും ആള്‍മാറാട്ടവുമായി ബന്ധപ്പെട്ടവയാണ്. മൈ ഐഡി ആപ്ലിക്കേഷനിലൂടെയോ, സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടോ, സെര്‍ച്ച് എഞ്ചിനുകളില്‍ നിന്നോ, സോഷ്യല്‍ മീഡിയ സൈറ്റുകളിലെ പരസ്യങ്ങളില്‍ നിന്നോ വ്യാജ ലിങ്കുകള്‍ ആക്സസ് ചെയ്യുന്നതിന് മുമ്പ് ''വിശ്വസനീയ'' വെബ്സൈറ്റുകളുമായും സ്ഥാപനങ്ങളുമായും മാത്രം ഇടപെടാനും അവരുടെ വിശ്വാസ്യത പരിശോധിക്കാനും തയ്യാറാവണമെന്ന് മന്ത്രാലയം എല്ലാവരോടും ആവശ്യപ്പെട്ടു .
സംശയാസ്പദമായ സാഹചര്യത്തില്‍ സൈറ്റിന്റെ പേര് കൃത്യമായി വായിച്ച് ബോധ്യപ്പെടേണ്ടതുണ്ട് . അടിയന്തിര ഘട്ടത്തില്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതിനായി സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റിനെ 97283939 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ , അല്ലെങ്കില്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ അക്കൗണ്ട് വഴി വാട്ട്സ്ആപ്പിലൂടെ ബന്ധപ്പെടുകയോ ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us