കുവൈറ്റില്‍ രണ്ട് കസ്റ്റംസ് ജീവനക്കാര്‍ അടക്കം 5 പേര്‍ അടങ്ങിയ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തെ പിടികൂടി

60 കിലോഗ്രാം ഭാരവും 7,50,000 കെ.ഡി. വിപണി വിലയുമുള്ള വന്‍തോതില്‍ കഞ്ചാവും ഹാഷിഷും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു.

New Update
drug Untitledel

കുവൈറ്റ്: കുവൈറ്റില്‍ രണ്ട് കസ്റ്റംസ് ജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അടങ്ങിയ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയെ പിടികൂടി.

Advertisment

കുവൈറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി ഒരു യൂറോപ്യന്‍ രാജ്യത്ത് നിന്ന് കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്തുന്നതില്‍ വൈദഗ്ദ്ധ്യം നേടിയ അഞ്ച് പ്രതികള്‍ ഉള്‍പ്പെടുന്ന ഒരു ക്രിമിനല്‍ ശൃംഖലയെയാണ് അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ വിഭാഗം വിജയകരമായി പിടികൂടിയത്. 

കസ്റ്റംസ് ജനറല്‍ അഡ്മിനിസ്ട്രേഷനില്‍ ജോലി ചെയ്തിരുന്ന രണ്ട് പേര്‍ മയക്കുമരുന്ന് കടത്ത് സുഗമമാക്കുന്നതിന് അവരുടെ സ്ഥാനങ്ങള്‍ ഉപയോഗപെടുത്തിയിരുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 

60 കിലോഗ്രാം ഭാരവും 7,50,000 കെ.ഡി. വിപണി വിലയുമുള്ള വന്‍തോതില്‍ കഞ്ചാവും ഹാഷിഷും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. എല്ലാ പ്രതികളെയും കണ്ടുകെട്ടിയ വസ്തുക്കളും ആവശ്യമായ നിയമനടപടികള്‍ക്കായി നാര്‍ക്കോട്ടിക് പ്രോസിക്യൂഷനു കൈമാറി.

Advertisment