/sathyam/media/media_files/DRdM0UDVVkGKo3bnXclu.jpg)
കുവൈത്ത്: കുവൈറ്റില്‍ ഓര്‍ഡര്‍ ചെയ്ത പ്രകാരം ഭക്ഷണത്തിന്റെ പാഴ്‌സലുമായി വന്ന ഡെലിവറിമാനെ അടിച്ചുവീഴ്ത്തി പണവും ബാങ്ക് കാര്‍ഡുള്‍പ്പെടെ വിലകൂടിയ രേഖകളും കവര്‍ന്നു. കഴിഞ്ഞ ദിവസം ജഹ്റയില്‍ ഏഷ്യന്‍ വംശജനായ ഒരു ഹോട്ടല്‍ ഡെലിവറിമാനാണ് ഈ ദുരനുഭവമുണ്ടായത് .
ഭക്ഷണവുമായി ഇരു ചക്രവാഹനത്തിലെത്തിയ ഡെലിവറിമാന്‍ ഓര്‍ഡര്‍ ചെയ്ത വീട്ടുകാരന്റെ വീടിന്റെ വാതിലില്‍ മുട്ടുകയായിരുന്നു. വാതില്‍ തുറന്ന് പാര്‍സല്‍ ഏല്പിച്ചതിന് ശേഷം ഭക്ഷണത്തിന്റെ ബില്‍ മൂന്നു ദീനാര്‍ ചോദിച്ചപ്പോള്‍ കാശിന് പകരം പൊതിരെ തല്ല് ആണ് പകരമായി ലഭിച്ചത്.
സംഭവത്തില്‍ പരിക്കേറ്റ ഡെലിവറിമാന്റെ വാഹനവും അക്രമി നശിപ്പിച്ചിരുന്നു . പണം തട്ടിയെടുക്കാനുള്ള പുതിയ രീതികള്‍ കവര്‍ച്ച സംഘം ഉപയോഗപ്പെടുത്തുന്നത് ജാഗ്രതയോടെ കാണണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു .ഇരയുടെ പരാതിയില്‍ ജഹ്റ പോലീസ് സ്റ്റേഷനില്‍ കേസ് രെജിസ്റ്റര്‍ ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us