കുവൈറ്റില്‍ നിയമലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകള്‍ തുടരുമെന്ന് ആഭ്യന്തര മന്ത്രി

ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മര്‍സൂഖ് അല്‍ ഒതൈബിയുടെയും കൗണ്‍സില്‍ അംഗങ്ങളുടെയും സാന്നിധ്യത്തിലാണ് യോഗം നടന്നത് .

New Update
kuwait interior ministry

കുവൈത്ത്: കുവൈറ്റില്‍ തൊഴില്‍ വിപണി ക്രമീകരിക്കുന്നതിനുള്ള ശ്രമങ്ങളും നിയമലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകളും തുടരുമെന്ന് ആഭ്യന്തര മന്ത്രി ഡോ ഫഹദ് അല്‍ യൂസഫ്.

Advertisment

വിദേശികള്‍ ഒത്തു ചേരുന്ന സ്ഥലങ്ങളില്‍ ഉള്‍പ്പെടെ സുരക്ഷാ പരിശോധന വ്യാപിക്കുവാനും മന്ത്രി നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം മാനവശേഷി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മര്‍സൂഖ് അല്‍ ഒതൈബിയുടെയും കൗണ്‍സില്‍ അംഗങ്ങളുടെയും സാന്നിധ്യത്തിലാണ് യോഗം നടന്നത് .

തൊഴില്‍ വിപണി സംവിധാനം വികസിപ്പിക്കുന്നതിലും മാനുഷികവും സാമ്പത്തികവുമായ വികസന രംഗത്ത് രാജ്യത്തിന്റെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും സ്വീകരിച്ച നടപടികള്‍ മന്ത്രി വിശദീകരിച്ചു.

Advertisment